Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NewDelhi

എ​ല്‍.​കെ. അ​ദ്വാ​നി ആ​ശു​പ​ത്രി​യി​ൽ; ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​രം

ന്യൂ​ഡ​ല്‍​ഹി: ‌മു​തി​ര്‍​ന്ന ബി​ജെ​പി നേ​താ​വും മു​ന്‍ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ എ​ല്‍.​കെ. അ​ദ്വാ​നി ആ​ശു​പ​ത്രി​യി​ൽ. ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ രോ​ഗ​ത്തെ തു​ട​ര്‍​ന്ന് ഡ​ല്‍​ഹി​യി​ലെ അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ലാ​ണ് അ​ദ്വാ​നി​യെ പ്ര​വേ​ശി​പ്പി​ച്ച​ത്.

നി​ല​വി​ൽ അ​ദ്വാ​നി​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നാ​ണ് പു​റ​ത്തു വ​രു​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍. പ്രാ​യാ​ധി​ക്യ​ത്തെ തു​ട​ര്‍​ന്നു​ള്ള ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍ കാ​ര​ണം ക​ഴി​ഞ്ഞ മേ​യി​ലും അ​ദ്വാ​നി​യെ ഇ​തേ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.

 

National

ഇ​ന്ത്യ സ​ഖ്യം സു​പ്രീം കോ​ട​തി​യി​ലേ​ക്ക്; രാ​ഹു​ൽ ഗാ​ന്ധി​യും നേ​ഹ ബോ​റ​യു​മു​ൾ​പ്പെ​ടെ മു​ൻ​നി​ര​യി​ൽ

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പ്ര​തി​ഷേ​ധ​വു​മാ​യി ഇ​ന്ത്യ സ​ഖ്യം സു​പ്രീം കോ​ട​തി​യി​ലേ​ക്ക്. കോ​ൺ​സ്റ്റി​റ്റ്യൂ​ഷ​ൻ ക്ല​ബി​ൽ നി​ന്ന് ബ​സി​ൽ ക​യ​റി​യ ഇ​ന്ത്യ സ​ഖ്യ നേ​താ​ക്ക​ൾ ബാ​ര​ക്ക​മ്പ ജം​ഗ്ഷ​ന​ടു​ത്ത് ബ​സി​ൽ നി​ന്നി​റ​ങ്ങി സു​പ്രീം കോ​ട​തി​യി​ലേ​ക്ക് മാ​ർ​ച്ച് ചെ​യ്യു​ന്നു.

പ്ര​തി​ഷേ​ധ​ത്തി​ന്‍റെ മു​ൻ​നി​ര​യി​ൽ രാ​ഹു​ൽ ഗാ​ന്ധി​യും പ്രി​യ​ങ്ക ഗാ​ന്ധി​യും നേ​ഹ ബോ​റ​യു​മ​ട​ക്ക​മു​ള്ള​വ​രു​ണ്ട്. കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ, സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി, തേ​ജ​സ്വി യാ​ദ​വ്, യോ​ഗേ​ന്ദ്ര യാ​ദ​വ് തു​ട​ങ്ങി ഇ​ന്ത്യ സ​ഖ്യം നേ​താ​ക്ക​ളും മാ​ർ​ച്ചി​ലു​ണ്ട്.

പൊ​ലി​സ് എ​വി​ടെ ത​ട​യു​മോ അ​വി​ടെ മു​ത​ൽ പ്ര​ക്ഷോ​ഭ സ്ഥ​ല​മാ​ക്കാ​നാ​ണ് ഇ​ന്ത്യ സ​ഖ്യ​ത്തി​ന്‍റെ നീ​ക്കം. നേ​താ​ക്ക​ൾ​ക്കൊ​പ്പം വ​ലി​യ തോ​തി​ൽ പ്ര​വ​ർ​ത്ത​ക​രും സു​പ്രീം കോ​ട​തി പ​രി​സ​ര​ത്തേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്നു​ണ്ട്. രാ​ജ്യ​ത​ല​സ്ഥാ​നം ഇ​ന്നും സം​ഘ​ർ​ഷ​ഭ​രി​ത​മാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

ചീ​ഫ് ജ​സ്റ്റി​സി​നെ നേ​രി​ൽ ക​ണ്ട് നി​വേ​ദ​നം ന​ൽ​കാ​നാ​ണ് ഇ​ന്ത്യ സ​ഖ്യ​ത്തി​ന്‍റെ പ​ദ്ധ​തി. രാ​ജ്യ​ത്തെ യു​വ​ജ​ന​ങ്ങ​ളും പൗ​ര​വ​കാ​ശ സം​ഘ​ട​ന​ക​ളും പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളും ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷി​ക്കാ​നാ​യി ത​ങ്ങ​ളോ​ടൊ​പ്പം തെ​രു​വി​ൽ അ​ണി​നി​ര​ക്ക​ണ​മെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി അ​ഭ്യ​ർ​ഥി​ച്ചു.

 

Kerala

ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രെ ന​ട​ക്കു​ന്ന​ത് ഒ​റ്റ​ക്കെ​ട്ടാ​യ പ്ര​തി​ഷേ​ധം; സി​ജെ​പി​ക്ക് മ​റു​പ​ടി​യു​മാ​യി രാ​ഹു​ൽ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രെ ന​ട​ക്കു​ന്ന​ത് വേ​വ്വേ​റെ സ​മ​ര​ങ്ങ​ള​ല്ലെ​ന്നും ഒ​റ്റ​ക്കെ​ട്ടാ​യ പ്ര​തി​ഷേ​ധ​മാ​ണെ​ന്നും ലോ​ക്സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. കോ​ൺ​ഗ്ര​സ് മാ​ർ​ച്ചി​ന് മു​ന്നോ​ടി​യാ​യി ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഗ്യാ​നേ​ഷ് കു​മാ​റി​ന് പി​ന്നാ​ലെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ​യും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യെ​യും ല​ക്ഷ്യ​മി​ട്ടാ​ണ് ഈ ​പ്ര​തി​ഷേ​ധ​മെ​ന്നും രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു. മോ​ദി​യു​ടെ​യും അ​മി​ത് ഷാ​യു​ടെ​യും ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്താ​വ് അ​ജി​ത് ഡോ​വ​ലി​ന്‍റെ​യും സ​മ്മ​ർ​ദ​ത്തി​ന് വ​ഴ​ങ്ങി​യാ​ണ് ക​മ്മി​ഷ​ണ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും ആ​രോ​പി​ച്ചു.

ന​രേ​ന്ദ്ര മോ​ദി എ​ന്തി​നാ​ണ് ഡ​ൽ​ഹി ന​ഗ​രം ബാ​രി​ക്കേ​ഡു​ക​ൾ വ​ച്ച് ത​ട​യു​ന്ന​തെ​ന്നും രാ​ഹു​ൽ ചോ​ദി​ച്ചു. ഡ​ൽ​ഹി​യി​ൽ പൊ​ലി​സി​നെ വി​ന്യ​സി​ച്ച് റോ​ഡു​ക​ൾ അ​ട​ച്ചു​പൂ​ട്ടു​ന്ന​ത് മി​ഥ്യാ​ധാ​ര​ണ മാ​ത്ര​മാ​ണെ​ന്നും ജ​ന​ങ്ങ​ളു​ടെ മ​ന​സി​നെ ബാ​രി​ക്കേ​ഡു​ക​ൾ വ​ച്ച് ത​ട​യാ​നാ​കി​ല്ലെ​ന്നും രാ​ഹു​ൽ ഗാ​ന്ധി കൂ​ട്ടി​ച്ചേ​ർ​ത്തു.

National

ജോ​ൺ ബ്രി​ട്ടാ​സ് ആ​ശു​പ​ത്രി​യി​ൽ‌; സ​ന്ദ​ർ​ശി​ച്ച് എം​എ ബേ​ബി

ന്യൂ​ഡ​ൽ​ഹി: ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തി​നി​ടെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ജോ​ൺ ബ്രി​ട്ടാ​സ് എം​പി​യെ ആ​ശു​പ​തി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഡ​ൽ​ഹി ആ​ർ​എം​എ​ൽ ആ​ശു​പ​തി​യി​ലാ​ണ് പ്ര​വേ​ശി​പ്പി​ച്ച​ത്.

സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി ആ​ശു​പ​തി​യി​ലെ​ത്തി ബ്രി​ട്ടാ​സി​നെ സ​ന്ദ​ർ​ശി​ച്ചു. നെ​ഞ്ചി​ലേ​റ്റ പ​രി​ക്കു​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി എ​ക്സ്-​റേ, സ്കാ​നിം​ഗ് പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി. പൊ​ലി​സ് ത​ന്നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചെ​ന്ന് ജോ​ൺ ബ്രി​ട്ടാ​സ് പ​റ​ഞ്ഞി​രു​ന്നു.

നാ​ല് പൊ​ലി​സു​കാ​രാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. സീ​റ്റി​ന​ടി​യി​ലേ​ക്ക് ത​ള്ളി​യി​ട്ട് മു​ഖം അ​മ​ര്‍​ത്തി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും എം​പി​യാ​ണെ​ന്ന് പ​റ​ഞ്ഞി​ട്ട് പോ​ലും മ​ർ​ദ​നം തു​ട​ർ​ന്ന​താ​യും ബ്രി​ട്ടാ​സ് പ​റ​ഞ്ഞു.

National

ഡ​ൽ​ഹി​യി​ൽ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തി​നി​ട​യി​ൽ മോ​ദി അ​നു​കൂ​ല മു​ദ്രാ​വാ​ക്യം വി​ളി​ച്ച​യാ​ൾ​ക്ക് മ​ർ​ദ​നം

ന്യൂ​ഡ​ൽ​ഹി: പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തി​നി​ട​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ അ​നു​കൂ​ലി​ച്ചു മു​ദ്രാ​വാ​ക്യം വി​ളി​ച്ച​യാ​ൾ​ക്ക് ആ​ൾ​ക്കൂ​ട്ട​ത്തി​ന്‍റെ മ​ർ​ദ​നം. ഡ​ൽ​ഹി​യി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​നി​ട​യി​ലാ​ണ് സം​ഭ​വം. വോ​ട്ട​ർ പ​ട്ടി​ക​യി​ലെ പ്ര​ത്യേ​ക സൂ​ക്ഷ്മ​പ​രി​ഷ്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രെ പ്ര​തി​പ​ക്ഷം ന​ട​ത്തു​ന്ന മൂ​ന്നാം ദി​വ​സ​ത്തെ പ്ര​തി​ഷേ​ധ​ത്തി​നി​ട​യി​ലാ​ണ് ഈ ​അ​നി​ഷ്ട സം​ഭ​വ​മു​ണ്ടാ​യ​ത്.

 

 

 

 

National

ഭ​ര​ണ​ഘ​ട​ന ഉ​യ​ർ​ത്തി​ക്കാ​ട്ടി പ്രി​യ​ങ്ക ഗാ​ന്ധി; പ്ര​തി​ഷേ​ധാ​ഗ്നി കെ​ടു​ത്താ​ൻ പ​ണി​പ്പെ​ട്ട് പൊ​ലി​സും കേ​ന്ദ്ര​സേ​ന​യും  

 

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ഡ​ൽ​ഹി​യി​ലെ ജ​ന്ത​ർ മ​ന്ത​റി​ൽ പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് രാ​ഹു​ൽ ഗാ​ന്ധി​ക്ക് പി​ന്നാ​ലെ പ്രി​യ​ങ്ക ഗാ​ന്ധി​യും അ​റ​സ്റ്റി​ൽ.

പൊ​ലി​സ് ബ​ലം പ്ര​യോ​ഗി​ച്ചാ​ണ് ഇ​രു​നേ​താ​ക്ക​ളെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​പ​ക്ഷ എം​പി​മാ​ർ മൂ​ന്ന് ബ​സു​ക​ളി​ലാ​യി ജ​ന്ത​ർ മ​ന്ത​റി​ലേ​ക്ക് നീ​ങ്ങി​യെ​ങ്കി​ലും വ​ഴി​മ​ധ്യേ പൊ​ലി​സ് ത​ട​യു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് പൊ​ലി​സും പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ സം​ഘ​ർ​ഷം ഉ​ട​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ പ്രി​യ​ങ്ക ഗാ​ന്ധി റോ​ഡി​ൽ കി​ട​ന്ന് പ്ര​തി​ഷേ​ധി​ച്ചു. സ്ഥ​ല​ത്ത് അ​ർ​ധ​സൈ​നി​ക വി​ഭാ​ഗ​ങ്ങ​ളെ​യ​ട​ക്കം വി​ന്യ​സി​ച്ച് വ​ൻ സു​ര​ക്ഷാ സ​ന്നാ​ഹ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​രു​ന്ന​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ർ​മാ​രു​മാ​യി കൂ​ടി​ക്കാ​ഴ്‌​ച ന​ട​ത്തു​ന്ന​തി​ന് എ​ട്ട് മ​ണി​ക്കൂ​ർ നീ​ണ്ട ധ​ർ​ണ​യ്ക്ക് ശേ​ഷ​മാ​ണ് രാ​ഹു​ൽ പ്ര​തി​പ​ക്ഷ എം​പി​മാ​ർ​ക്കൊ​പ്പം ജ​ന്ത​ർ മ​ന്ത​റി​ൽ കു​ത്തി​യി​രി​പ്പ് സ​മ​ര​ത്തി​ലേ​ക്ക് നീ​ങ്ങി​യ​ത്. പി​ന്നാ​ലെ​യാ​ണ് നേ​താ​ക്ക​ളെ ബ​ലം പ്ര​യോ​ഗി​ച്ച് നീ​ക്കി​യ​ത്.

അ​റ​സ്റ്റു​ചെ​യ്ത് വാ​ഹ​ന​ത്തി​ൽ ക​യ​റ്റി​യ പ്രി​യ​ങ്ക ഗാ​ന്ധി ഭ​ര​ണ​ഘ​ട​ന ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് പ്ര​തി​ഷേ​ധം പ്ര​ക​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു. രാ​ഹു​ൽ ഗാ​ന്ധി​യെ അ​റ​സ്റ്റു​ചെ​യ്ത് ക‍​യ​റ്റി​യ വാ​ഹ​ന​ത്തി​ൽ എ​ൻ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ടെ വാ​ഹ​ന​ത്തി​ന് മു​ക​ളി​ൽ ക​യ​റി പ്ര​തി​ഷേ​ധി​ച്ചു. തു​ട​ർ​ച്ച​യാ​യി നാ​ലാം ദി​വ​സ​മാ​ണ് രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം ന​ട​ക്കു​ന്ന​ത്.

 

 

National

അ​ടൂ​ര്‍ പ്ര​കാ​ശ് ക​ള്ളം പ​റ​യി​ല്ല; പ​രാ​തി​ക്ക് പ​രി​ഹാ​രം ഉ​ണ്ടാ​ക​ണ​മെ​ന്ന് കെ. ​സു​ധാ​ക​ര​ൻ

ന്യൂ​ഡ​ല്‍​ഹി: മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നെ​തി​രെ ഹൈ​ക്ക​മാ​ൻ​ഡി​ന് പ​രാ​തി ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ അ​ടൂ​ർ പ്ര​കാ​ശ് പി​ന്തു​ണ​യു​മാ​യി മു​ൻ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ രം​ഗ​ത്ത്.

അ​ടൂ​ര്‍ പ്ര​കാ​ശ് ക​ള്ളം പ​റ​യി​ല്ലെ​ന്നും ക​ഴ​മ്പു​ള്ള പ​രാ​തി​യാ​ണെ​ന്നാ​ണ് വി​ശ്വാ​സ​മെ​ന്നും കെ. ​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. സ​ര്‍​ക്കാ​ര്‍ പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ കൂ​ടി​യാ​ലോ​ച​ന വേ​ണം. അ​ടൂ​ര്‍ പ്ര​കാ​ശി​ന്‍റെ പ​രാ​തി​ക്ക് പ​രി​ഹാ​രം ഉ​ണ്ടാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

നേ​താ​ക്ക​ള്‍ എ​ല്ലാ​വ​രും പ്ര​ശ്‌​ന പ​രി​ഹാ​ര​ത്തി​നാ​യി ഇ​ട​പെ​ടു​ന്നു​ണ്ട്. പാ​ര്‍​ട്ടി​യാ​ണ് ആ​ദ്യ​മെ​ന്നും പി​ന്നെ​യാ​ണ് രാ​ഷ്ട്രീ​യ​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. സ​ര്‍​ക്കാ​ര്‍ പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ തി​രു​ത്ത് വേ​ണം എ​ന്നാ​ണ് എ​ല്ലാ​വ​രും പ​റ​യു​ന്ന​തെ​ന്നും കെ.​സു​ധാ​ക​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

National

ഭ​ര​ണ​ഘ​ട​ന ഉ​യ​ർ​ത്തി​ക്കാ​ട്ടി രാ​ഹു​ൽ ഗാ​ന്ധി പു​റ​ത്തേ​ക്ക്; ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത നേ​താ​ക്ക​ളെ വി​ട്ട​യ​ച്ചു

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രെ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യെ​യും പ്രി​യ​ങ്ക ഗാ​ന്ധി​യെ​യും ര​ണ്ട് മ​ണി​ക്കൂ​റി​ന് ശേ​ഷം വി​ട്ട​യ​ച്ചു. ‌‌

ഇ​വ​ർ​ക്കൊ​പ്പം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത മു​ഴു​വ​ൻ നേ​താ​ക്ക​ളെ​യും പൊ​ലി​സ് വി​ട്ട​യ​ച്ചു. ഭ​ര​ണ​ഘ​ട​ന ഉ​യ​ർ​ത്തി​ക്കാ​ട്ടി​യാ​ണ് പൊ​ലി​സ് ക​സ്റ്റ​ഡി​യി​ൽ നി​ന്ന് വി​ട്ട​യ​ച്ച രാ​ഹു​ൽ ഗാ​ന്ധി പു​റ​ത്തേ​ക്കി​റ​ങ്ങി​യ​ത്. ഒ​മ്പ​ത് മ​ണി​ക്കൂ​റോ​ള​മാ​ണ് രാ​ഹു​ൽ ഗാ​ന്ധി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പ്ര​തി​ഷേ​ധി​ച്ച​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്ത​ണ​മ​നെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. അ​ല്ലാ​ത്ത​പ​ക്ഷം പ്ര​തി​ഷേ​ധം തു​ട​രു​മെ​ന്നും വേ​ണ​മെ​ങ്കി​ൽ ത​ന്നെ ബ​ലം പ്ര​യോ​ഗി​ച്ച് നീ​ക്കാ​മെ​ന്നും രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞി​രു​ന്നു.

എ​ന്നാ​ൽ ഇ​ന്ത്യ സ​ഖ്യം എം​പി​മാ​രു​മാ​യി ഇ​ന്ന് കൂ​ടി​ക്കാ​ഴ്ച അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ൻ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വൈ​കി​ട്ട് 7:45 ഓ​ടെ​യാ​ണ് കെ.​സി.​വേ​ണു​ഗോ​പാ​ല​ട​ക്ക​മു​ള്ള​വ​രെ​യും പൊ​ലി​സ് അ​റ​സ്റ്റു​ചെ​യ്ത് നീ​ക്കി​യ​ത്.

 

National

ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രാ​യ പ്ര​തി​ഷേ​ധം; രാ​ഹു​ൽ ഗാ​ന്ധി​യെ​യും പ്രി​യ​ങ്ക ഗാ​ന്ധി​യെ​യും അ​റ​സ്റ്റു​ചെ​യ്ത് നീ​ക്കി

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ഡ​ൽ​ഹി​യി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തി​ൽ ലോ​ക്സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യെ​യും പ്രി​യ​ങ്ക ഗാ​ന്ധി​യെ​യും പൊ​ലി​സ് അ​റ​സ്റ്റു​ചെ​യ്ത് നീ​ക്കി.

മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട പ്ര​തി​ഷേ​ധ​ത്തി​നൊ​ടു​വി​ലാ​ണ് ഇ​രു​നേ​താ​ക്ക​ളെ​യും പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. കോ​ൺ​ഗ്ര​സ് എം​പി​മാ​രെ ഉ​ൾ​പ്പെ​ടെ പ്ര​തി​ഷേ​ധി​ച്ച​വ​രെ​യെ​ല്ലാം അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി. രാ​വി​ലെ ആ​രം​ഭി​ച്ച മാ​ർ​ച്ച് സം​ഘ​ർ​ഷ​ങ്ങ​ൾ​ക്കും പ്ര​തി​ഷേ​ധ​ൾ​ക്കു​മൊ​ടു​വി​ൽ ആ​കാ​ശ​വാ​ണി ഭ​വ​നി​ൽ കു​ത്തി​യി​രി​പ്പ് സ​മ​ര​മാ​യി മാ​റി​യി​രു​ന്നു.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്ത​ണ​മ​നെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. അ​ല്ലാ​ത്ത​പ​ക്ഷം പ്ര​തി​ഷേ​ധം തു​ട​രു​മെ​ന്നും വേ​ണ​മെ​ങ്കി​ൽ ത​ന്നെ ബ​ലം പ്ര​യോ​ഗി​ച്ച് നീ​ക്കാ​മെ​ന്നും രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞി​രു​ന്നു.

എ​ന്നാ​ൽ ഇ​ന്ത്യ സ​ഖ്യം എം​പി​മാ​രു​മാ​യി ഇ​ന്ന് കൂ​ടി​ക്കാ​ഴ്ച അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ൻ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വൈ​കി​ട്ട് 7:45 ഓ​ടെ​യാ​ണ് കെ.​സി.​വേ​ണു​ഗോ​പാ​ല​ട​ക്ക​മു​ള്ള​വ​രെ​യും പൊ​ലി​സ് അ​റ​സ്റ്റു​ചെ​യ്ത് നീ​ക്കി​യ​ത്.

National

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​റെ കാ​ണാ​ൻ അ​വ​സ​രം ന​ൽ​ക​ണം; തീ​രു​മാ​ന​മാ​യി​ല്ലെ​ങ്കി​ൽ പ്ര​തി​ഷേ​ധം തു​ട​രു​മെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ തു​ട​രു​ന്ന പ്ര​തി​ഷേ​ധ​ത്തി​നി​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​റെ കാ​ണാ​ൻ ഇ​ന്ത്യ സ​ഖ്യം എം​പി​മാ​ർ​ക്ക് അ​വ​സ​രം ന​ൽ​ക​ണ​മെ​ന്ന് ലോ​ക്സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി ആ​വ​ശ്യ​പ്പെ​ട്ടു.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​വേ​ദ​നം ന​ൽ​കാ​നാ​ണ് നീ​ക്കം. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​യി​ല്ലെ​ങ്കി​ൽ പ്ര​തി​ഷേ​ധം തു​ട​രു​മെ​ന്നും ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ വേ​ണ​മെ​ങ്കി​ൽ ത​ന്നെ നീ​ക്കാ​മെ​ന്നും ലോ​ക്സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു.

ഇ​വി​ടെ ഇ​രി​ക്ക​രു​തെ​ന്ന് പൊ​ലി​സ് പ​റ​യു​ക​യാ​ണെ​ന്നും പി​ന്നെ എ​വി​ടെ പോ​കു​മെ​ന്നും രാ​ഹു​ൽ ചോ​ദി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​റെ കാ​ണാ​തെ സ​മ​രം അ​വ​സാ​നി​പ്പി​ക്കി​ല്ലെ​ന്ന് പ്രി​യ​ങ്ക ഗാ​ന്ധി വ്യ​ക്ത​മാ​ക്കി.

National

അ​ടൂ​ർ പ്ര​കാ​ശി​ന്‍റെ പ​രാ​തി​യെ കു​റി​ച്ച് അ​റി​യി​ല്ല; യു​ഡി​എ​ഫി​ലെ ഭി​ന്ന​ത പ​രി​ഹ​രി​ച്ച് മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് സ​ണ്ണി ജോ​സ​ഫ്

‌ന്യൂ​ഡ​ല്‍​ഹി: യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ അ​ടൂ​ർ പ്ര​കാ​ശ് പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖ​ർ​ഗെ​യ്ക്ക് ന​ൽ​കി​യ പ​രാ​തി​യെ കു​റി​ച്ച് അ​റി​യി​ല്ലെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ സ​ണ്ണി ജോ​സ​ഫ്. പ​രാ​തി​യെ​ക്കു​റി​ച്ച് അ​ടൂ​ര്‍ പ്ര​കാ​ശി​നോ​ട് ത​ന്നെ ചോ​ദി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

യു​ഡി​എ​ഫി​ലെ ഭി​ന്ന​ത പ​രി​ഹ​രി​ച്ച് മു​ന്നോ​ട്ടു​പോ​കും. താ​നും ഖ​ര്‍​ഗെ​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യു​ടെ വി​ശ​ദാം​ശ​ങ്ങ​ളി​ലേ​ക്ക് ക​ട​ക്കു​ന്നി​ല്ല. ച​ര്‍​ച്ച ചെ​യ്ത​ത് സം​ഘ​ട​നാ​പ​ര​മാ​യ കാ​ര്യ​ങ്ങ​ള്‍ മാ​ത്ര​മാ​ണ്. വൈ​ദ്യു​തി പ്ര​തി​സ​ന്ധി​യി​ല്‍ പ്ര​ശ്‌​ന പ​രി​ഹാ​ര​ത്തി​നാ​യി മു​ഖ്യ​മ​ന്ത്രി​യോ​ടൊ​പ്പം നാ​ളെ കേ​ന്ദ്ര​വൈ​ദ്യു​തി മ​ന്ത്രി​യെ കാ​ണു​മെ​ന്നും സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു.

മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ർ ഗ്യാ​നേ​ഷ്‌ കു​മാ​റി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​ത്തി​ല്‍ തു​ട​ര്‍ സ​മ​ര​ങ്ങ​ളെ കു​റി​ച്ച് ഗൗ​ര​വ​മാ​യ ച​ര്‍​ച്ച ന​ട​ത്തി​യ​താ​യും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. കേ​ര​ള​ത്തി​ല്‍ യു​ഡി​എ​ഫ് ത​ല​ത്തി​ല്‍ ഒ​റ്റ​യ്ക്ക് സ​മ​രം ന​ട​ത്തു​മെ​ന്നും സ​ണ്ണി ജോ​സ​ഫ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രാ​യ ലൈം​ഗി​കാ​തി​ക്ര​മം; രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി ബൃ​ന്ദ കാ​രാ​ട്ട്

തി​രു​വ​ന​ന്ത​പു​രം: ജ​ന്ത​ര്‍ മ​ന്ത​റി​ന് സ​മീ​പം ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​നി​ടെ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ പൊ​ലി​സ് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​ത്തി​ല്‍ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി സി​പി​എം പൊ​ളി​റ്റ് ബ്യൂ​റോ അം​ഗം ബൃ​ന്ദ കാ​രാ​ട്ട്.

ആ​രോ​പ​ണ വി​ധേ​യ​നാ​യ ഉ​ദ്യോ​ഗ​സ്ഥ​നെ പൊ​ലി​സ് സം​ര​ക്ഷി​ക്കു​ക​യാ​ണെ​ന്ന് ബൃ​ന്ദ കാ​രാ​ട്ട് പ​റ​ഞ്ഞു. പൊ​ലി​സി​ന് ഗു​രു​ത​ര വീ​ഴ്ച​യാ​ണ് സം​ഭ​വി​ച്ച​തെ​ന്നും ലൈം​ഗി​കാ​തി​ക്ര​മം നേ​രി​ട്ട സം​ഭ​വ​ത്തി​ല്‍ വീ​ഡി​യോ ഫൂ​ട്ടേ​ജ് ഹാ​ജ​രാ​ക്കാ​നാ​ണ് പൊ​ലി​സ് പ​റ​യു​ന്ന​തെ​ന്നും അ​വ​ർ ആ​രോ​പി​ച്ചു.

പ​രാ​തി സ്വീ​ക​രി​ക്കാ​ന്‍ പോ​ലും പൊ​ലി​സ് ത​യാ​റാ​യി​ട്ടി​ല്ലെ​ന്നും സി​പി​എം പൊ​ളി​റ്റ് ബ്യൂ​റോ അം​ഗം കൂ​ട്ടി​ച്ചേ​ർ​ത്തു. ശ​നി​യാ​ഴ്ച ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​നി​ടെ​യാ​ണ് പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന് മൂ​ന്ന് വ​നി​താ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​രോ​പി​ച്ച​ത്.

National

ത​ല​സ്ഥാ​ന​ത്ത് പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു; ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ന് ജ​ന്ത​ർ മ​ന്ത​റി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ച്

ന്യൂ​ഡ​ൽ​ഹി: ത​ല​സ്ഥാ​ന​ത്ത് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മ​രം ശ​ക്ത​മാ​കു​ന്നു. ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് ഇ​ന്ത്യാ ഗേ​റ്റ് പ​രി​സ​ര​ത്ത് നി​ന്ന് ജ​ന്ത​ർ മ​ന്ത​റി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ക്കും.

സി​റ്റി​സ​ൻ മാ​ർ​ച്ച് എ​ന്ന പേ​രി​ൽ പ്ര​തി​ഷേ​ധ​ത്തി​ന് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലാ​ണ് ആ​ഹ്വാ​ന​മു​യ​ർ​ന്നി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​ൽ പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് പു​റ​മേ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ അ​ട​ക്കം പൊ​ലി​സ് മ​ർ​ദി​ച്ചു എ​ന്ന് ആ​രോ​പി​ച്ചാ​ണ് ഇ​ന്ന​ത്തെ പ്ര​തി​ഷേ​ധം.

അ​തേ​സ​മ​യം ചൊ​വ്വാ​ഴ്ച ഇ​ന്ത്യ സ​ഖ്യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ൻ ആ​സ്ഥാ​ന​ത്തേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ച് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഒ​ക്ടോ​ബ​ർ 10ന് ​സി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന്ത​ർ മ​ന്ത​റി​ലും പ്ര​തി​ഷേ​ധം ന​ട​ക്കും.

 

National

അ​മി​ത് ഷാ​യ്ക്കെ​തി​രാ​യ പ്ര​തി​ഷേ​ധം; ക്രി​മി​ന​ൽ ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മെ​ന്ന് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

ന്യൂ​ഡ​ൽ​ഹി: കേ​ര​ള സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യു​ടെ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ലം​ഘി​ച്ചു​കൊ​ണ്ടു​ള്ള പ്ര​തി​ഷേ​ധം അ​നു​വ​ദി​ക്കാ​നാ​കി​ല്ലെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ എം​എ​ൽ​എ. ‌

പ്ര​തി​ഷേ​ധ​ത്തി​ന്‍റെ പേ​രി​ൽ ന​ട​ന്ന സു​ര​ക്ഷാ​ലം​ഘ​നം ക്രി​മി​ന​ൽ ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണെ​ന്ന് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ പ​റ​ഞ്ഞു. ജ​നാ​ധി​പ​ത്യ​പ​ര​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് ബി​ജെ​പി എ​തി​ര​ല്ലെ​ന്നും സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ വ്യ​ക്ത​മാ​ക്കി.

പ​ര​സ്പ​രം വ​ഴ​ക്കു​ണ്ടാ​ക്കാ​നും ബ​ഹ​ള​മു​ണ്ടാ​ക്കാ​നു​മാ​ണ് സ​ർ​ക്കാ​രി​ന് താ​ത്പ​ര്യ​മെ​ങ്കി​ൽ അ​ഞ്ച് വ​ർ​ഷ​വും ബി​ജെ​പി പ്ര​തി​ഷേ​ധി​ക്കാ​ൻ ത​യാ​റാ​ണ്. എ​ന്നാ​ൽ ഇ​തി​ന്‍റെ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കേ​ണ്ടി​വ​രു​ന്ന​ത് കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളാ​യി​രി​ക്കു​മെ​ന്നും എം​എ​ൽ​എ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കേ​ന്ദ്ര​സ​ർ​ക്കാ​രു​മാ​യി ന​ല്ല ബ​ന്ധം നി​ല​നി​ർ​ത്തി സം​സ്ഥാ​ന​ത്തി​ന് ല​ഭി​ക്കേ​ണ്ട കേ​ന്ദ്ര​പ​ദ്ധ​തി​ക​ളും ജ​ന​ക്ഷേ​മ പ​ദ്ധ​തി​ക​ളും സ​ഹാ​യ​ങ്ങ​ളും ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​ണ് സ​ർ​ക്കാ​ർ മു​ൻ​ഗ​ണ​ന ന​ൽ​കേ​ണ്ട​തെ​ന്നും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

ആ​റു​മാ​സ​മാ​യി ഉ​പ​യോ​ഗി​ക്കാ​ത്ത റേ​ഷ​ൻ കാ​ർ​ഡു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യു​മാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ

ന്യൂ​​​​ഡ​​​​ല്‍​ഹി: ക​​​​ഴി​​​​ഞ്ഞ ആ​​​​റു മാ​​​​സ​​​​മാ​​​​യി രാ​​​​ജ്യ​​​​ത്ത് ഭ​​​​ക്ഷ്യ​​​​ധാ​​​​ന്യ​​​​ങ്ങ​​​​ളോ റേ​​​​ഷ​​​​ന്‍ ആ​​​​നൂ​​​​കൂ​​​​ല്യ​​​​ങ്ങ​​​​ളോ വാ​​​​ങ്ങാ​​​​ത്ത 1.58 കോ​​​​ടി നി​​​​ര്‍​ജീ​​​​വ റേ​​​​ഷ​​​​ന്‍ കാ​​​​ര്‍​ഡു​​​​ക​​​​ള്‍ നാ​​​ളെ​​​മു​​​ത​​​ൽ താ​​​​ത്കാ​​​​ലി​​​​ക​​​​മാ​​​​യി റ​​​​ദ്ദാ​​​​യേ​​​​ക്കും. പൊ​​​​തു​​​​വി​​​​ത​​​​ര​​​​ണ സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ലെ ഡാ​​​​റ്റാ​​​​ബേ​​​​സ് കൃ​​​​ത്യ​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ​​​​യും ക്ര​​​​മ​​​​ക്കേ​​​​ടു​​​​ക​​​​ളും വ്യാ​​​​ജ ഗു​​​​ണ​​​​ഭോ​​​​ക്താ​​​​ക്ക​​​​ളെ​​​​യും നി​​​​ര്‍​ജീ​​​​വ ഗു​​​​ണ​​​​ഭോ​​​​ക്താ​​​​ക്ക​​​​ളെ​​​​യും ഒ​​​​ഴി​​​​വാ​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ​​​​യും ഭാ​​​​ഗ​​​​മാ​​​​യാ​​​​ണ് ഈ ​​​​നീ​​​​ക്ക​​​​മെ​​​​ന്നാ​​​​ണു കേ​​​​ന്ദ്ര​​​​ത്തി​​​​ന്‍റെ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം.

ഉ​​​​ട​​​​മ​​​​ക​​​​ളു​​​​ടെ പേ​​​​രു​​​​ക​​​​ള്‍ റേ​​​​ഷ​​​​ന്‍ കാ​​​​ര്‍​ഡ് ഡാ​​​​റ്റാ​​​​ബേ​​​​സി​​​​ല്‍നി​​​​ന്ന് ഉ​​​​ട​​​​ന​​​​ടി പൂ​​​​ര്‍​ണ​​​​മാ​​​​യി നീ​​​​ക്കം ചെ​​​​യ്യി​​​​ല്ല. താ​​​ത്കാ​​​ലി​​​ക​​​മാ​​​യി റ​​​​ദ്ദ് ചെ​​​​യ്യു​​​​ന്ന ന​​​​ട​​​​പ​​​​ടി മാ​​​​ത്ര​​​​മാ​​​​ണു സ്വീ​​​​ക​​​​രി​​​​ക്കു​​​​ക. റ​​​​ദ്ദ് ചെ​​​​യ്ത റേ​​​​ഷ​​​​ന്‍ കാ​​​​ര്‍​ഡ് ഉ​​​​ട​​​​മ​​​​ക​​​​ള്‍​ക്ക്, ത​​​​ങ്ങ​​​​ള്‍ യ​​​​ഥാ​​​​ര്‍​ഥ ഗു​​​​ണ​​​​ഭോ​​​​ക്താ​​​​ക്ക​​​​ളാ​​​​ണെ​​​​ന്നു തെ​​​​ളി​​​​യി​​​​ക്കാ​​​​നു​​​​ള്ള ഇ​​​​കെ​​​​വൈ​​​​സി പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കാ​​​​ന്‍ മൂ​​​​ന്നു മാ​​​​സ​​​​ത്തെ സ​​​​മ​​​​യം ല​​​​ഭി​​​​ക്കും. ഈ ​​​​കാ​​​​ല​​​​യ​​​​ള​​​​വി​​​​നു​​​​ള്ളി​​​​ല്‍ ബ​​​​ന്ധ​​​​പ്പെ​​​​ട്ട ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കി​​​​യാ​​​​ല്‍ റേ​​​​ഷ​​​​ന്‍ കാ​​​​ര്‍​ഡു​​​​ക​​​​ള്‍ പു​​​​നഃ​​​​സ്ഥാ​​​​പി​​​​ച്ചു ന​​​​ല്‍​കും.

ഇ​​​​ത്ത​​​​രം റേ​​​​ഷ​​​​ന്‍ കാ​​​​ര്‍​ഡു​​​​ക​​​​ള്‍ താ​​​​ത്കാ​​​​ലി​​​​ക​​​​മാ​​​​യി റ​​​​ദ്ദ് ​ചെ​​​​യ്യു​​​​മെ​​​​ന്നും അ​​​​ര്‍​ഹ​​​​രാ​​​​യ​​​​വ​​​​ര്‍​ക്ക് റ​​​​ദ്ദ് ചെ​​​​യ്ത ന​​​​ട​​​​പ​​​​ടി​​​​യി​​​​ല്‍ അ​​​​ന്തി​​​​മ തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​നു മു​​​​മ്പാ​​​​യി മൂ​​​​ന്നു ​മാ​​​​സ​​​​ത്തി​​​​നു​​​​ള്ളി​​​​ല്‍ ഫീ​​​​ല്‍​ഡ് വെ​​​​രി​​​​ഫി​​​​ക്കേ​​​​ഷ​​​​നും ഇ ​​​കെ​​​​വൈ​​​​സി ന​​​​ട​​​​പ​​​​ടി​​​​ക​​​​ളും പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കി കാ​​​​ര്‍​ഡ് സ​​​​ജീ​​​​വ​​​​മാ​​​​ക്കാ​​​​മെ​​​​ന്നും ഭേ​​​​ദ​​​​ഗ​​​​തി വ​​​​രു​​​​ത്തി​​​​യ ടാ​​​​ര്‍ജ​​​​റ്റ​​​​ഡ് പ​​​​ബ്ലി​​​​ക് ഡി​​​​സ്ട്രി​​​​ബ്യൂ​​​​ഷ​​​​ന്‍ സി​​​​സ്റ്റം (ക​​​​ണ്‍​ട്രോ​​​​ള്‍) ഓ​​​​ര്‍​ഡ​​​റി​​​ലെ വ്യ​​​​വ​​​​സ്ഥ​​​​യി​​​​ല്‍ പ​​​​റ​​​​യു​​​​ന്നു.

ആ​​​​രു​​​​ടെ​​​​യൊ​​​​ക്കെ റേ​​​​ഷ​​​​ന്‍ കാ​​​​ര്‍​ഡു​​​​ക​​​​ള്‍ റ​​​​ദ്ദാ​​​​കും

മ​​​​രി​​​​ച്ച​​​വ​​​​ര്‍, താ​​​​മ​​​​സം മാ​​​​റി​​​​യ​​​​വ​​​​ര്‍, വി​​​​ദേ​​​​ശ​​​​ത്തു കു​​​​ടി​​​​യേ​​​​റി​​​​യ​​​​വ​​​​ര്‍, ഇ​​​​ര​​​​ട്ട കാ​​​​ര്‍​ഡു​​​​ട​​​​മ​​​​ക​​​​ള്‍ എ​​​​ന്നി​​​​ങ്ങ​​​​നെ അ​​​​ര്‍​ഹ​​​​ത​​​​യി​​​​ല്ലാ​​​​ത്ത​​​​വ​​​​രെ ഒ​​​​ഴി​​​​വാ​​​​ക്കി അ​​​​ര്‍​ഹ​​​​രാ​​​​യ​​​​വ​​​​ര്‍​ക്കു മാ​​​​ത്ര​​​​മാ​​​​ണ് ഭ​​​​ക്ഷ്യ​​​​ധാ​​​​ന്യ​​​​ങ്ങ​​​​ള്‍ ല​​​​ഭി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​നു​​​​ള്ള കേ​​​​ന്ദ്ര​​​ന​​​​ട​​​​പ​​​​ടി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​ണി​​​​ത്.

എ​​​​ന്നാ​​​​ല്‍ കു​​​​ടി​​​​യേ​​​​റ്റ തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ള്‍, പ്രാ​​​​യ​​​​മാ​​​​യ​​​​വ​​​​ര്‍, സാ​​​​ങ്കേ​​​​തി​​​​ക പ​​​​രി​​​​ജ്ഞാ​​​​നം കു​​​​റ​​​​ഞ്ഞ​​​​വ​​​​ര്‍ എ​​​​ന്നി​​​​വ​​​​ര്‍​ക്ക് ഇ ​​​കെ​​​​വൈ​​​​സി പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കാ​​​​ന്‍ സാ​​​​ധി​​​​ക്കാ​​​​തെ വ​​​​ന്നാ​​​​ലു​​​​ള്ള ആ​​​​ശ​​​​ങ്ക​​​​ക​​​​ള്‍ പ്ര​​​​തി​​​​പ​​​​ക്ഷ പാ​​​​ര്‍​ട്ടി​​​​ക​​​​ള്‍ ഉ​​​​യ​​​​ര്‍​ത്തു​​​​ന്നു​​​​ണ്ട്.

ഡി​​​​ജി​​​​റ്റൈ​​​​സേ​​​​ഷ​​​​ന്‍, ആ​​​​ധാ​​​​ര്‍ സീ​​​​ഡിം​​​​ഗ്, ഇ​​​കെ​​​​വൈ​​​​സി എ​​​​ന്നി​​​​വ​​​​യി​​​​ലൂ​​​​ടെ ഇ​​​​തു​​​​വ​​​​രെ 5.8 കോ​​​​ടി റേ​​​​ഷ​​​​ന്‍ കാ​​​​ര്‍​ഡു​​​​ക​​​​ള്‍ ഒ​​​​ഴി​​​​വാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്ന് ഭ​​​​ക്ഷ്യ​​​മ​​​​ന്ത്രാ​​​​ല​​​​യം വ്യ​​​​ക്ത​​​​മാ​​​​ക്കി. ജൂ​​​​ലൈ 30 വ​​​​രെ​​​​യു​​​​ള്ള ക​​​​ണ​​​ക്ക​​​നു​​​​സ​​​​രി​​​​ച്ച്, സ്മാ​​​​ര്‍​ട്ട് പി​​​​ഡി​​​​എ​​​​സ് പ​​​​ദ്ധ​​​​തി​​​​വ​​​​ഴി ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന ഈ ​​​​പ്ര​​​​ക്രി​​​​യ​​​​യി​​​​ലൂ​​​​ടെ 90.64 ശ​​​​ത​​​​മാ​​​​നം ഇ ​​​കെ​​​​വൈ​​​​സി പൂ​​​​ര്‍​ത്തീ​​​​ക​​​​ര​​​​ണം ന​​​​ട​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.

National

സി​ജെ​പി പ്ര​തി​ഷേ​ധം; പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് സോ​നം വാം​ഗ്ചു​ക്

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി പ്ര​ഖ്യാ​പി​ച്ച പ്ര​തി​ഷേ​ധ​ത്തി​ന് പി​ന്തു​ണ​യു​മാ​യി സോ​നം വാം​ഗ്ചു​ക്. ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് പ്ര​തി​ഷേ​ധം ന​ട​ത്തു​മെ​ന്നാ​ണ് സി​ജെ​പി​യു​ടെ പ്ര​ഖ്യാ​പ​നം. ‌
‌
തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ളി​ൽ കൂ​ടു​ത​ൽ സു​താ​ര്യ​ത​യും ഉ​ത്ത​ര​വാ​ദി​ത്വ​വും ഉ​റ​പ്പാ​ക്കേ​ണ്ട​ത് രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ളി​ലൊ​ന്നാ​ണെ​ന്ന് വാം​ഗ്ചു​ക് പ്ര​തി​ക​രി​ച്ചു. എ​ല്ലാ പ്ര​ക്ഷോ​ഭ​ങ്ങ​ളി​ലും നേ​രി​ട്ട് പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും എ​ന്നാ​ൽ സി​ജെ​പി​യു​ടെ നീ​ക്ക​ത്തി​ന് ത​ന്‍റെ പി​ന്തു​ണ​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ​ത്തി​ൽ താ​ൻ നേ​രി​ട്ട് പ​ങ്കെ​ടു​ക്കു​മോ​യെ​ന്ന കാ​ര്യ​ത്തി​ൽ വാം​ഗ്ചു​ക് വ്യ​ക്ത​ത വ​രു​ത്തി​യി​ട്ടി​ല്ല. ഓ​രോ പ്ര​ക്ഷോ​ഭ​ത്തി​ലും ത​നി​ക്ക് നേ​രി​ട്ട് സാ​ന്നി​ധ്യ​മ​റി​യി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും വി​ഷ​യ​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത് മു​ന്നോ​ട്ടു​പോ​കാ​ൻ കൂ​ടു​ത​ൽ ആ​ളു​ക​ൾ രം​ഗ​ത്തു​വ​രു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും വാം​ഗ്ചു​ക് കൂ‌‌​ട്ടി​ച്ചേ​ർ​ത്തു.

National

അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര​ത്തി​ലെ സം​ഭാ​വ​ന ത​ട്ടി​പ്പ്; കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം

ന്യൂ​ഡ​ൽ​ഹി: അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര​ത്തി​ലെ സം​ഭാ​വ​ന ത​ട്ടി​പ്പി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം. ഏ​ഴാ​യി​ര​ത്തോ​ളം പേ​ജു​ള്ള കു​റ്റ​പ​ത്ര​മാ​ണ് എ​സ്ഐ​ടി സ​മ​ർ​പ്പി​ച്ച​ത്. കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യി ജ​യി​ലി​ല്‍ ക​ഴി​യു​ന്ന എ​ട്ട് പ്ര​തി​ക​ള്‍​ക്കെ​തി​രെ​യാ​ണ് കു​റ്റ​പ​ത്രം.

ത​ട്ടി​പ്പ് ന​ട​ന്നെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന 105 സം​ഭ​വ​ങ്ങ​ള്‍ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ടെ​ന്ന് കു​റ്റ​പ​ത്ര​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. 80 ല​ക്ഷ​ത്തോ​ളം രൂ​പ വീ​ണ്ടെ​ടു​ക്കാ​നാ​യെ​ന്നും കു​റ്റ​പ​ത്ര​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. അ​തേ​സ​മ​യം ആ​ദ്യ​ഘ​ട്ട​ത്തി​ൽ ആ​രോ​പ​ണം നേ​രി​ട്ടി​രു​ന്ന ട്ര​സ്റ്റ് മു​ന്‍ ഭാ​ര​വാ​ഹി​ക​ളെ​ല്ലാം സു​ര​ക്ഷി​ത​രാ​ണ്.

ച​മ്പ​ത് റാ​യ്, അ​നി​ല്‍ മി​ശ്ര തു​ട​ങ്ങി​യ പ്ര​മു​ഖ​ര്‍​ക്കെ​തി​രെ​യൊ​ന്നും കു​റ്റ​പ​ത്ര​ത്തി​ല്‍ പ​രാ​മ​ര്‍​ശ​മി​ല്ലെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം.

 

National

'പെരുന്നയില്‍ ശുദ്ധീകരണം വരുത്തണമെന്ന് പറഞ്ഞിട്ടില്ല': ആഗോള നായര്‍ സമ്മേളനത്തില്‍ വിവാദത്തിന് മറുപടിയുമായി സുരേഷ് ഗോപി

ന്യൂഡല്‍ഹി: എന്‍എസ്എസ് ആസ്ഥാനമായ പെരുന്നയില്‍ ശുദ്ധീകരണം വരുത്തണം എന്ന് പറഞ്ഞിട്ടില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കഴിഞ്ഞ ജൂലൈയില്‍ മന്നം സ്മൃതിമണ്ഡപം ഉദ്ഘാടനച്ചടങ്ങില്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡല്‍ഹി കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബില്‍ ഗ്ലോബല്‍ നായര്‍ സമാജവും ഡല്‍ഹി-എന്‍എസ്എസും സംയുക്തമായി സംഘടിപ്പിച്ച ആഗോള നായര്‍ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്തു പറഞ്ഞാലും വക്രസൃഷ്ടിയാക്കുന്ന ചില മാധ്യമങ്ങളുടെ രീതി കാരണമാണ് ശുദ്ധി എന്ന വാക്കുപോലും തെറ്റിദ്ധരിപ്പിക്കപ്പെടാന്‍ ഇടയാക്കിയത്. വന്ദേമാതരം ആലപിക്കുമ്പോള്‍ കൈകള്‍ കൂപ്പുന്ന, മാതാപിതാക്കള്‍ പകര്‍ന്ന് നല്‍കിയ ശീലത്തെപോലും മാധ്യമങ്ങള്‍ വെറുതെവിട്ടിട്ടില്ല. അതിനാല്‍ എന്‍എസ്എസ് പരിപാടികളില്‍ ഇനിമുതല്‍ എഴുതി തയാറാക്കിയ പ്രസംഗങ്ങള്‍ മാത്രമേ നടത്തൂവെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ഡല്‍ഹി സമ്മേളനത്തിലും മുന്‍കൂട്ടി തയാറാക്കിയ പ്രസംഗമാണ് അദ്ദേഹം വായിച്ചത്.

ആഗോള നായര്‍ സമ്മേളനം ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയാണ് ഉദ്ഘാടനം ചെയ്തത്. വിദ്യാധിരാജോത്സവത്തിന് തുടക്കം കുറിച്ചത് കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യെസ്സോ നായക് ആണ്. ധാര്‍മികാചാര്യന്‍ ബ്രഹ്‌മര്‍ഷി ഡോ. മോഹന്‍ജി അനുഗ്രഹപ്രഭാഷണം നടത്തി. ഫരിദാബാദ് അമൃത ആശുപത്രി അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടര്‍ സ്വാമി നിജാമൃതാനന്ദ പുരിയാണ് എന്‍എസ്എസ് ഡല്‍ഹിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ശ്രീ വിദ്യാധിരാജ വിദ്യാപീഠം പാഠ്യപദ്ധതിയുടെ ശുഭാരംഭം നിര്‍വഹിച്ചത്.

ഗ്ലോബല്‍ എന്‍എസ്എസ് ചെയര്‍മാന്‍ എസ്എസ്എസ് നായര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ രക്ഷാധികാരിയും ഡല്‍ഹി എന്‍എസ്എസ് പ്രസിഡന്‍റുമായ എംകെജി പിള്ള, ജനറല്‍ സെക്രട്ടറി എംഡി ജയപ്രകാശ്, ബാബു പണിക്കര്‍, സി. ഉദയഭാനു, ശിവപ്രസാദ് നായര്‍, എം.ജി. രാജശേഖരന്‍ നായര്‍, ഗോപകുമാരന്‍ നായര്‍, അഡ്വ. പ്രിയ ബാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

 

National

പേ​രി​ൽ അ​വ്യ​ക്ത​ത; ആ​നി രാ​ജ​യ്ക്ക് നോ​ട്ടീ​സ് അ​യ​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ

ന്യൂ​ഡ​ല്‍​ഹി: എ​സ്‌​ഐ​ആ​ര്‍ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി സി​പി​ഐ നേ​താ​വ് ആ​നി രാ​ജ​യ്ക്ക് നോ​ട്ടീ​സ് അ​യ​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ. വോ​ട്ട​ര്‍ പ​ട്ടി​ക​യി​ലെ പേ​രി​ല്‍ അ​വ്യ​ക്ത​ത​യു​ണ്ടെ​ന്ന് അ​റി​യി​ച്ചാ​ണ് നോ​ട്ടീ​സ്. അ​ന്തി​മ പ​ട്ടി​ക​യി​ലു​ണ്ടാ​ക​ണ​മെ​ങ്കി​ല്‍ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്ക​ണ​മെ​ന്നാ​ണ് നോ​ട്ടീ​സി​ലെ നി​ർ​ദേ​ശം.

സെ​പ്റ്റം​ബ​ർ 17ന് ​മു​മ്പാ​യി രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നി​ർ​ദേ​ശം. സം​ഭ​വ​ത്തി​ൽ പ്ര​തി​ക​രി​ച്ച് ആ​നി രാ​ജ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. ത​ന്നെ വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കാ​നു​ള്ള നീ​ക്ക​മാ​ണി​തെ​ന്നാ​ണ് ആ​നി രാ​ജ​യു​ടെ ആ​രോ​പ​ണം.

ഡ​ല്‍​ഹി​യി​ല്‍ കൂ​ട്ട​ത്തോ​ടെ ആ​ളു​ക​ളെ വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യ സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് സി​പി​ഐ നേ​താ​വി​നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നോ​ട്ടീ​സ് അ​യ​ച്ചി​രി​ക്കു​ന്ന​ത്. 11 ല​ക്ഷ​ത്തി​ല്‍ താ​ന്‍ ഉ​ണ്ടാ​കു​മെ​ന്ന് സ്വ​പ്ന​ത്തി​ല്‍ പോ​ലും വി​ചാ​രി​ച്ചി​ല്ലെ​ന്നും ആ​നി രാ​ജ പ​റ​ഞ്ഞു. ആ​നി രാ​ജ എ​ന്ന പേ​രി​ലെ "രാ​ജ'​യി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​വ്യ​ക്ത​ത ആ​രോ​പി​ക്കു​ന്ന​ത്.

National

വി​ദ്യാ​ർ​ഥി​നി​യു​ടെ പി​താ​വി​നെ മ​ർ​ദി​ച്ച സം​ഭ​വം; സ്വ​ത​ന്ത്ര ഭ​ര​ദ്വാ​ജി​ന് ഇ​ട​ക്കാ​ല ജാ​മ്യം

ന്യൂ​ഡ​ൽ​ഹി: സി​ജെ​പി സ​മ​ര​ത്തി​നി​ടെ വി​ദ്യാ​ർ​ഥി​നി​യു​ടെ പി​താ​വി​നെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ തീ​വ്ര ഹി​ന്ദു​സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​ൻ സ്വ​ത​ന്ത്ര ഭ​ര​ദ്വാ​ജി​ന് ഇ​ട​ക്കാ​ല ജാ​മ്യം. ഡ​ൽ​ഹി​യി​ലെ കോ​ട​തി​യാ​ണ് പ്ര​തി​ക്ക് മൂ​ന്നാ​ഴ്ച​ത്തെ ഇ​ട​ക്കാ​ല ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

പ്ര​തി​യു​ടെ ജാ​മ്യാ​പേ​ക്ഷ​യെ പ​രാ​തി​ക്കാ​ര​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ എ​തി​ർ​ത്തു. പ്ര​തി പ​രാ​തി​ക്കാ​ര​നെ​തി​രെ ജാ​തീ​യ അ​ധി​ക്ഷേ​പം ന​ട​ത്തി​യെ​ന്നും പ​രാ​തി​ക്കാ​ര​നെ മ​ർ​ദി​ച്ച​താ​യി പ്ര​തി ഒ​രു വീ​ഡി​യോ അ​ഭി​മു​ഖ​ത്തി​ൽ സ​മ്മ​തി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യെ അ​റി​യി​ച്ചു.

സി​ജെ​പി പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് സെ​പ്റ്റം​ബ​ർ അ​ഞ്ചി​നാ​ണ് ഡ​ൽ​ഹി പൊ​ലി​സ് സ്വ​ത​ന്ത്ര ഭ​ര​ദ്വാ​ജി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. തു​ട​ർ​ന്ന് റി​മാ​ൻ​ഡ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഭ​ര​ദ്വാ​ജി​ന്‍റെ അ​റ​സ്റ്റ് ആ​വ​ശ്യ​പ്പെ​ട്ട് പാ​ർ​ല​മെ​ന്‍റ് സ്ട്രീ​റ്റി​ലാ​യി​രു​ന്നു സി​ജെ​പി​യു​ടെ പ്ര​തി​ഷേ​ധം.

National

ആ​ഗോ​ള സം​ഘ​ർ​ഷ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്ക​ണം, ധാ​തു​ക്ക​ളെ രാ​ഷ്ട്രീ​യ ആ​യു​ധ​മാ​ക്ക​രു​ത്, ബ്രി​ക്സ് ഉ​ച്ച​കോ​ടി​ക്ക് സ​മാ​പ​നം 

ന്യൂ​ഡ​ൽ​ഹി: ആ​ഗോ​ള സം​ഘ​ർ​ഷ​ങ്ങ​ൾ സാ​ധാ​ര​ണ​ക്കാ​രു​ടെ ജീ​വി​ത​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു​വെ​ന്നും സ​മാ​ധാ​ന​പ​ര​മാ​യ ച​ർ​ച്ച​ക​ളി​ലൂ​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും ആ​ഹ്വാ​നം ചെ​യ്തു​കൊ​ണ്ട് 18-ാമ​ത് ബ്രി​ക്സ് ഉ​ച്ച​കോ​ടി​ക്ക് സ​മാ​പ​നം. ഉ​ച്ച​കോ​ടി​യു​ടെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ച്ച ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, നി​ർ​ണാ​യ​ക ധാ​തു​ക്ക​ളെ  രാ​ഷ്‌​ട്രീ​യ ആ​യു​ധ​ങ്ങ​ളാ​ക്ക​രു​തെ​ന്നും വി​ത​ര​ണ ശൃം​ഖ​ല​ക​ൾ സു​താ​ര്യ​മാ​യി​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

ഭാ​വി​യി​ലു​ണ്ടാ​കു​ന്ന ആ​രോ​ഗ്യ പ്ര​തി​സ​ന്ധി​ക​ൾ നേ​രി​ടാ​ൻ ബ്രി​ക്സ് അം​ഗ​രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ൽ 'പൊ​തു ആ​രോ​ഗ്യ മു​ന്ന​റി​യി​പ്പ് സം​വി​ധാ​നം' സ്ഥാ​പി​ക്കും. അം​ഗ​രാ​ജ്യ​ങ്ങ​ളി​ലെ മി​ക​ച്ച ഗ​താ​ഗ​ത മാ​തൃ​ക​ക​ൾ പ​ര​സ്പ​രം പ​ങ്കു​വെ​ക്കു​ന്ന​തി​നാ​യി 'ബ്രി​ക്സ് അ​ർ​ബ​ൻ മൊ​ബി​ലി​റ്റി ഹ​ബ്' രൂ​പീ​ക​രി​ക്കും.എം​എ​സ്എം​ഇ മേ​ഖ​ല​യെ പി​ന്തു​ണ​യ്ക്കാ​ൻ പു​തി​യ പോ​ർ​ട്ട​ലും ഡി​ജി​റ്റ​ൽ സം​വി​ധാ​ന​ങ്ങ​ളും കൊ​ണ്ടു​വ​രും. 

ബ്രി​ക്സ് രാ​ജ്യ​ങ്ങ​ൾ​ക്കാ​യി പു​തി​യ ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​യും ധാ​ന്യ വി​പ​ണി പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ പ്ര​ത്യേ​ക ധ​ന​കാ​ര്യ പ​ങ്കാ​ളി​ത്ത​വും റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ളാ​ഡി​മി​ർ പു​ടി​ൻ നി​ർ​ദേ​ശി​ച്ചു. പാ​ശ്ചാ​ത്യ ശ​ക്തി​ക​ളു​ടെ ഏ​ക​പ​ക്ഷീ​യ നി​ല​പാ​ടു​ക​ളെ വി​മ​ർ​ശി​ച്ച ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ജി​ൻ​പിം​ഗ് സാ​ങ്കേ​തി​ക​വി​ദ്യ, എ​ഐ, ഇ​ൻ​കു​ബേ​ഷ​ൻ സെ​ന്‍റ​റു​ക​ൾ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ച് അ​ഞ്ച് ന​യ​രേ​ഖ​ക​ൾ അ​വ​ത​രി​പ്പി​ച്ചു. 

 ലോ​ക ജ​ന​സം​ഖ്യ​യു​ടെ 49.5 ശ​ത​മാ​ന​വും ആ​ഗോ​ള ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​ന​ത്തി​ന്‍റെ 40 ശ​ത​മാ​ന​വും പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന ബ്രി​ക്സ് ഉ​ച്ച​കോ​ടി​യി​ൽ 10 പു​തി​യ പ​ങ്കാ​ളി​ത്ത രാ​ജ്യ​ങ്ങ​ളും പ​ങ്കെ​ടു​ത്തു. യു​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ന്‍റോ​ണി​യോ ഗു​ട്ടെ​റ​സും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ഉ​ച്ച​കോ​ടി​യു​ടെ ഭാ​ഗ​മാ​യി പ്ര​ധാ​ന​മ​ന്ത്രി മോ​ദി 15 രാ​ഷ്ട്ര​ത്ത​ല​വ​ന്മാ​രു​മാ​യി പ്ര​ത്യേ​ക ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ളും ന​ട​ത്തി.

National

ബ്രി​ക്സ് ഉ​ച്ച​കോ​ടി: ന​യ​ത​ന്ത്ര നീ​ക്ക​ങ്ങ​ളു​മാ​യി ഇ​ന്ത്യ; പ്ര​ധാ​ന​മ​ന്ത്രി ന​ട​ത്തി​യ​ത് 15 ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ൾ 

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച 18-ാമ​ത് ബ്രി​ക്സ് ഉ​ച്ച​കോ​ടി​ക്കി​ടെ ആ​ഗോ​ള ത​ല​വ​ന്മാ​രു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ന​ട​ത്തി​യ​ത്  15 ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ൾ. റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ലാ​ദ്മി​ർ പു​ടി​ൻ, ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ജി​ൻ​പിം​ഗ്, ഇ​റാ​ൻ പ്ര​സി​ഡ​ന്‍റ് മ​സൂ​ദ് പെ​സ​ഷ്കി​യാ​ൻ എ​ന്നി​വ​ര​ട​ക്കം ലോ​ക​നേ​താ​ക്ക​ളു​മാ​യി മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന ച​ർ​ച്ച​ക​ൾ ഇ​ന്ത്യ​യു​ടെ ന​യ​ത​ന്ത്ര-​സാ​മ്പ​ത്തി​ക താ​ത്പ​ര്യ​ങ്ങ​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​താ​യി​രു​ന്നു.

റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ലാ​ദ്മി​ർ പു​ടി​നു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ൽ പ്ര​തി​രോ​ധം, ഊ​ർ​ജം, സി​വി​ൽ ന്യൂ​ക്ലി​യ​ർ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​വും 2030-ഓ​ടെ ഉ​ഭ​യ​ക​ക്ഷി വ്യാ​പാ​രം 100 ബി​ല്യ​ൺ ഡോ​ള​റി​ലെ​ത്തി​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ളും ച​ർ​ച്ച​യാ​യി. റ​ഷ്യ-​യു​ക്രെ​യ്ൻ, പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​ങ്ങ​ളി​ൽ ന​യ​ത​ന്ത്ര പ​രി​ഹാ​ര​മാ​ണ് ആ​വ​ശ്യ​മെ​ന്ന് മോ​ദി വ്യ​ക്ത​മാ​ക്കി. ഇ​റാ​ൻ പ്ര​സി​ഡ​ന്‍റു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ൽ പ​ശ്ചി​മേ​ഷ്യ​യി​ലെ സ​മാ​ധാ​ന​വും സു​ര​ക്ഷ​യും പ്ര​ധാ​ന വി​ഷ​യ​മാ​യി. യു.​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ന്‍റോ​ണി​യോ ഗു​ട്ടെ​റ​സു​മാ​യും മോ​ദി ച​ർ​ച്ച ന​ട​ത്തി.

ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ജി​ൻ​പിം​ഗു​മാ​യു​ള്ള ച​ർ​ച്ച​യി​ൽ അ​തി​ർ​ത്തി ത​ർ​ക്ക​ങ്ങ​ൾ, സ​മാ​ധാ​നം, വി​ത​ര​ണ ശൃം​ഖ​ല​ക​ളു​ടെ സു​ര​ക്ഷി​ത​ത്വം എ​ന്നി​വ ഉ​യ​ർ​ന്നു​വ​ന്നു. അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ൾ ത​ർ​ക്ക​ങ്ങ​ളാ​യി മാ​റ​രു​തെ​ന്നും പ​ര​സ്പ​ര ബ​ഹു​മാ​നം അ​നി​വാ​ര്യ​മാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ഓ​ർ​മി​പ്പി​ച്ചു. മ​ലേ​ഷ്യ​ൻ പ്ര​ധാ​ന​മ​ന്ത്രി അ​ൻ​വ​ർ ഇ​ബ്രാ​ഹിം, യു​എ​ഇ കി​രീ​ടാ​വ​കാ​ശി ഷെ​യ്ഖ് ഖാ​ലി​ദ്, എ​ത്യോ​പ്യ​ൻ പ്ര​ധാ​ന​മ​ന്ത്രി എ​ന്നി​വ​രു​മാ​യും കൂ​ടി​ക്കാ​ഴ്ച​ക​ൾ ന​ട​ന്നു.

ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് സി​റി​ൽ റാ​മ​ഫോ​സ, ക​സാ​ഖ് പ്ര​സി​ഡ​ന്‍റ് കാ​സിം ജോ​മാ​ർ​ട്ട് തോ​ക്ക​യേ​വ്, ഫി​ലി​പ്പീ​ൻ​സ് പ്ര​സി​ഡ​ന്‍റ് ഫെ​ർ​ഡി​നാ​ന്‍റ് മാ​ർ​ക്കോ​സ് ജൂ​നി​യ​ർ, ഈ​ജി​പ്ത് പ്ര​സി​ഡ​ന്‍റ്  അ​ബ്ദു​ൽ ഫ​ത്താ​ഹ് അ​ൽ സി​സി എ​ന്നി​വ​രു​മാ​യി സം​സാ​രി​ച്ച് ഗ്ലോ​ബ​ൽ സൗ​ത്ത് സ​ഹ​ക​ര​ണം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കി. ഔ​ദ്യോ​ഗി​ക കൂ​ടി​ക്കാ​ഴ്ച​ക​ൾ​ക്ക് പു​റ​മേ നി​ര​വ​ധി അ​നൗ​ദ്യോ​ഗി​ക ച​ർ​ച്ച​ക​ളും ന​യ​ത​ന്ത്ര കൂ​ടി​ക്കാ​ഴ്ച​ക​ളും ഉ​ച്ച​കോ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്നു.  

National

ബ്രി​ക്സ് ഉ​ച്ച​കോ​ടി​ക്ക് ഇ​ന്ന് സ​മാ​പ​നം

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന ബ്രി​ക്സ് ഉ​ച്ച​കോ​ടി​ക്ക് ഇ​ന്ന് സ​മാ​പ​നം. ര​ണ്ടാം ദി​വ​സ​മാ​യ ഇ​ന്ന് ബ്രി​ക്സ് പ​ങ്കാ​ളി​ത്ത രാ​ജ്യ​ങ്ങ​ള​ട​ക്കം പ​ങ്കെ​ടു​ക്കു​ന്ന ഓ​പ​ൺ സെ​ഷ​ൻ ന​ട​ക്കും. രാ​വി​ലെ 10ന് ​ആ​രം​ഭി​ക്കു​ന്ന യോ​ഗ​ത്തി​ൽ രാ​ഷ്ട്ര​ത്ത​ല​വ​ൻ​മാ​ർ വി​വി​ധ ആ​ഗോ​ള വി​ഷ​യ​ങ്ങ​ളി​ൽ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കും.

ഇ​ന്ത്യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ച​ർ​ച്ച​ക​ളി​ൽ ആ​ഗോ​ള സാ​മ്പ​ത്തി​ക രം​ഗം, ബ​ഹു​മു​ഖ സ​ഹ​ക​ര​ണം, വി​ക​സ​നം, അ​ന്താ​രാ​ഷ്ട്ര സ​മാ​ധാ​നം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ പ്ര​ധാ​ന ച​ർ​ച്ച​യാ​കും. ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷീ ​ജി​ൻ​പിം​ഗ്, റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് പു​ടി​ൻ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ൾ ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി ഡ​ൽ​ഹി​യി​ൽ തു​ട​രു​ക​യാ​ണ്.

National

ബ്രി​ക്സ് ഉ​ച്ച​കോ​ടി​ക്ക് ഇ​ന്ന് ഡ​ൽ​ഹി​യി​ൽ തു​ട​ക്കം; നി​ർ​ണാ​യ​ക കൂ​ടി​ക്കാ​ഴ്ച​ക​ളും ച​ർ​ച്ച​ക​ളും ഇ​ന്ന് ന​ട​ക്കും

ന്യൂ​ഡ​ൽ​ഹി: പ​തി​നെ​ട്ടാ​മ​ത് ബ്രി​ക്സ് ഉ​ച്ച​കോ​ടി​ക്ക് ഇ​ന്ന് രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് തു​ട​ക്ക​മാ​കു​ന്നു. ഉ​ച്ച​യോ​ടെ ഔ​ദ്യോ​ഗി​ക​മാ​യി ആ​രം​ഭി​ക്കു​ന്ന ഉ​ച്ച​കോ​ടി​യു​ടെ ഭാ​ഗ​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വി​വി​ധ ലോ​ക​നേ​താ​ക്ക​ളു​മാ​യി ത​ന്ത്ര​പ്ര​ധാ​ന​മാ​യ ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ൾ ന​ട​ത്തും. ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് ഉ​ച്ച​കോ​ടി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ചി ​ജി​ൻ​പിം​ഗ് ഉ​ച്ച​യോ​ടെ ഡ​ൽ​ഹി​യി​ലെ​ത്തും. ചി ​ജി​ൻ​പിം​ഗി​ന്‍റെ സ​ന്ദ​ർ​ശ​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ഇ​ന്ത്യ​യി​ലെ ചൈ​നീ​സ് അം​ബാ​സ​ഡ​ർ ന​ട​ത്തി​യ പ്ര​സ്താ​വ​ന ഏ​റെ ശ്ര​ദ്ധേ​യ​മാ​യി. ഇ​ന്ത്യ​യും ചൈ​ന​യും ന​ല്ല അ​യ​ൽ​ക്കാ​രും സു​ഹൃ​ത്തു​ക്ക​ളു​മാ​യി മു​ന്നോ​ട്ട് പോ​ക​ണ​മെ​ന്നാ​ണ് ചൈ​ന ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഡ​ൽ​ഹി​യി​ൽ ഇ​ന്ന് ഉ​ച്ച​യ്ക്ക് ശേ​ഷം ഉ​ച്ച​കോ​ടി​യു​ടെ പ്ര​ധാ​ന സ​മ്മേ​ള​ന​ങ്ങ​ൾ ആ​രം​ഭി​ക്കും. നാ​ളെ​യും ച​ർ​ച്ച​ക​ൾ തു​ട​രും. ഉ​ച്ച​യോ​ടെ ഡ​ൽ​ഹി​യി​ലെ​ത്തു​ന്ന ചി ​ചി​ൻ​പിം​ഗ് പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യു​മാ​യി പ്ര​ത്യേ​കം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യേ​ക്കും. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര ബ​ന്ധ​വും അ​തി​ർ​ത്തി​യി​ലെ സ​മാ​ധാ​ന​വും മെ​ച്ച​പ്പെ​ടു​ത്താ​ൻ സ​ന്ദ​ർ​ശ​നം വ​ഴി​യൊ​രു​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് അം​ബാ​സ​ഡ​റു​ടെ വാ​ക്കു​ക​ൾ.

റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ളാ​ഡി​മി​ർ പു​ടി​ൻ, ഇ​റാ​ൻ പ്ര​സി​ഡ​ന്‍റ് മ​സൂ​ദ് പെ​സ​ഷ്കി​യാ​ൻ തു​ട​ങ്ങി​യ പ്ര​മു​ഖ നേ​താ​ക്ക​ൾ നേ​ര​ത്തെ ത​ന്നെ ഡ​ൽ​ഹി​യി​ലെ​ത്തി ച​ർ​ച്ച​ക​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി​ട്ടു​ണ്ട്.

Kerala

ബ്രി​ക്സ് ഉ​ച്ച​കോ​ടി; ഡ​ൽ​ഹി​യി​ൽ ക​ർ​ശ​ന വ്യോ​മ നി​യ​ന്ത്ര​ണം

ന്യൂ​ഡ​ൽ​ഹി: ബ്രി​ക്സ് ഉ​ച്ച​കോ​ടി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഡ​ൽ​ഹി​യി​ലും സ​മീ​പപ്ര​ദേ​ശ​ങ്ങ​ളി​ലും ക​ർ​ശ​ന വ്യോ​മ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. ഇ​ന്നു മു​ത​ൽ 13 വ​രെ രാ​വി​ലെ ഏ​ഴു മു​ത​ൽ രാ​ത്രി 11 വ​രെ ഷെ​ഡ്യൂ​ൾ ചെ​യ്യാ​ത്ത വി​മാ​ന സ​ർ​വീ​സു​ക​ൾ​ക്കാ​ണ് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ഡ​ൽ​ഹി​യു​ടെ 300 കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും നി​യ​ന്ത്ര​ണം ബാ​ധ​ക​മാ​യി​രി​ക്കും. കൃ​ത്യ​മാ​യ സ​മ​യ​ക്ര​മം പാ​ലി​ച്ച് സ​ർ​വീ​സ് ന​ട​ത്തു​ന്ന സാ​ധാ​ര​ണ വി​മാ​ന​ങ്ങ​ളെ നി​യ​ന്ത്ര​ണ​ത്തി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. വി​ദേ​ശ പ്ര​തി​നി​ധി​ക​ളു​മാ​യി എ​ത്തു​ന്ന പ്ര​ത്യേ​ക വി​മാ​ന​ങ്ങ​ൾ​ക്ക് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ മു​ൻ​കൂ​ർ അ​നു​മ​തി​യോ​ടെ സ​ർ​വീ​സ് ന​ട​ത്താം.

ഗ​വ​ർ​ണ​ർ​മാ​ർ, മു​ഖ്യ​മ​ന്ത്രി​മാ​ർ തു​ട​ങ്ങി​യ​വ​രു​മാ​യി യാ​ത്ര ചെ​യ്യു​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​ർ വി​മാ​ന​ങ്ങ​ൾ​ക്കും ഹെ​ലി​കോ​പ്റ്റ​റു​ക​ൾ​ക്കും ഇ​ള​വു​ണ്ട്. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ലെ വി​ഐ​പി ഡ്യൂ​ട്ടി​ക​ൾ ഒ​ഴി​കെ സ​ഫ്ദ​ർ​ജം​ഗ് വി​മാ​ന​ത്താ​വ​ളം പൂ​ർ​ണ​മാ​യും അ​ട​ച്ചി​ടും. ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ പ​ന്ത്ര​ണ്ടോ​ളം രാ​ഷ്ട്ര​ത്ത​ല​വ​ന്മാ​രും വി​ദേ​ശ പ്ര​തി​നി​ധി​ക​ളും ശ​നി​യാ​ഴ്ച എ​ത്തും.

National

പു​ടി​ൻ എ​ത്തി; വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഊ​ഷ്മ​ള സ്വീ​ക​ര​ണം

ന്യൂ​ഡ​ൽ​ഹി: ബ്രി​ക്സ് ഉ​ച്ച​കോ​ടി​യി​ലും ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ളി​ലും പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ലാ​ദി​മി​ർ പു​ടി​ൻ ഡ​ൽ​ഹി​യി​ലെ​ത്തി. പാ​ലം വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ പു​ടി​നെ ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും റ​ഷ്യ​ൻ ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ളും ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി പു​ടി​ൻ സു​പ്ര​ധാ​ന ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ൾ ന​ട​ത്തും. പ്ര​തി​രോ​ധ സ​ഹ​ക​ര​ണം, ഊ​ർ​ജ​പ​ങ്കാ​ളി​ത്തം, വ്യാ​പാ​ര ബ​ന്ധ​ങ്ങ​ളു​ടെ വി​പു​ലീ​ക​ര​ണം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച​യാ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. മാ​റി​വ​രു​ന്ന ആ​ഗോ​ള ഭൗ​മ​രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ത്യ-​റ​ഷ്യ ത​ന്ത്ര​പ്ര​ധാ​ന പ​ങ്കാ​ളി​ത്തം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ലും ച​ർ​ച്ച​യു​ണ്ടാ​കും.

അ​തേ​സ​മ​യം വ​ള​ർ​ന്നു​വ​രു​ന്ന സ​മ്പ​ദ്‌​വ്യ​വ​സ്ഥ​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ബ്രി​ക്സ് ഉ​ച്ച​കോ​ടി​യി​ലും പു​ടി​ൻ പ​ങ്കെ​ടു​ക്കും. ആ​ഗോ​ള സാ​മ്പ​ത്തി​ക വ്യ​വ​സ്ഥ​യി​ലെ മാ​റ്റ​ങ്ങ​ൾ, പ്രാ​ദേ​ശി​ക സു​ര​ക്ഷ, വി​ക​സ്വ​ര രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള സാ​മ്പ​ത്തി​ക സ​ഹ​ക​ര​ണം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ ഉ​ച്ച​കോ​ടി​യി​ൽ പ്ര​ധാ​ന ച​ർ​ച്ച​യാ​കും. ബ്രി​ക്സ് ഉ​ച്ച​കോ​ടി​യു​ടെ ഭാ​ഗ​മാ​യി മ​റ്റ് അം​ഗ​രാ​ജ്യ​ങ്ങ​ളി​ലെ നേ​താ​ക്ക​ളു​മാ​യും പു​ടി​ൻ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

National

ഗൗ​ര​വ് ഭാ​ട്ടി​യ​യ്ക്കെ​തി​രാ​യ എ​ക്സ് പോ​സ്റ്റു​ക​ൾ; സി​ജെ​പി നേ​താ​ക്ക​ൾ​ക്ക് താ​ക്കീ​തു​മാ​യി ഡ​ൽ​ഹി ഹൈ​ക്കോ​ട​തി

ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി നേ​താ​വ് ഗൗ​ര​വ് ഭാ​ട്ടി​യ​യ്ക്കെ​തി​രാ​യ എ​ക്സ് പോ​സ്റ്റു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ന​ന​ഷ്ട​കേ​സി​ൽ സി​ജെ​പി നേ​താ​ക്ക​ൾ​ക്ക് താ​ക്കീ​തു​മാ​യി ഡ​ൽ​ഹി ഹൈ​ക്കോ​ട​തി. അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​മു​ണ്ടെ​ങ്കി​ലും അ​ത് കൂ​ടു​ത​ൽ ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ പ്ര​ക​ടി​പ്പി​ക്ക​ണ​മെ​ന്നും കോ​ട​തി പ​റ​ഞ്ഞു.

സി​ജെ​പി നേ​താ​ക്ക​ളാ​യ സൗ​ര​വ് ദാ​സ്, ആ​ശു​തോ​ഷ് റം​ഗ എ​ന്നി​വ​ർ വ​സ്തു​ത പ​രി​ശോ​ധി​ക്കാ​തെ ഗൗ​ര​വ് ഭാ​ട്ടി​യ​യ്ക്കെ​തി​രെ പോ​സ്റ്റു​ക​ൾ പ്ര​സി​ദ്ധീ​ക​രി​ച്ച​ത് ശ​രി​യാ​യ ന​ട​പ​ടി​യ​ല്ലെ​ന്ന് ജ​സ്റ്റി​സ് തു​ഷാ​ർ റാ​വു ഗെ​ഡേ​ല വാ​ക്കാ​ൽ നി​രീ​ക്ഷി​ച്ചു.

സെ​പ്റ്റം​ബ​ർ അ​ഞ്ചി​ന് എ​ക്സി​ൽ പ​ങ്കു​വ​ച്ച പോ​സ്റ്റി​ൽ ഭാ​ട്ടി​യ ന​ട​ത്തി​യി​ട്ടി​ല്ലാ​ത്ത പ​രാ​മ​ർ​ശ​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റേ​താ​യി പ്ര​ച​രി​പ്പി​ച്ചെ​ന്നാ​ണ് ഹ​ർ​ജി​യി​ലെ ആ​രോ​പ​ണം. പോ​സ്റ്റ് എ​ഐ ഉ​പ​യോ​ഗി​ച്ച് ത​യാ​റാ​ക്കി​യ​താ​ണെ​ന്നും ഭാ​ട്ടി​യ​യു​ടെ ചി​ത്ര​ത്തോ​ടൊ​പ്പം വ്യാ​ജ പ്ര​സ്താ​വ​ന പ്ര​ച​രി​പ്പി​ച്ചെ​ന്നും ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു.

ഭാ​ട്ടി​യ ര​ണ്ട് കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ടാ​ണ് മാ​ന​ന​ഷ്ട​കേ​സ് ന​ൽ​കി​യ​ത്. എ​ന്നാ​ൽ ഇ​തോ​ട​കം ഒ​രു പോ​സ്റ്റ് നീ​ക്കം ചെ​യ്ത​താ​യി സി​ജെ​പി നേ​താ​ക്ക​ൾ കോ​ട​തി​യെ അ​റി​യി​ച്ചു. ശേ​ഷി​ക്കു​ന്ന പോ​സ്റ്റു​ക​ളും സ്വ​മേ​ധ​യാ നീ​ക്കം ചെ​യ്യാ​ൻ ത​യാ​റാ​ണോ എ​ന്ന് പ​രി​ശോ​ധി​ച്ച് അ​റി​യി​ക്കാ​ൻ കോ​ട​തി നി​ർ​ദേ​ശി​ച്ചു.

 

 

 

NRI

മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ​യി​ൽ ച​ക്കു​ള​ത്ത​മ്മ പൊ​ങ്കാ​ല ന​വം​ബ​ർ ഒ​ന്നി​ന്

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ ച​ക്കു​ള​ത്ത​മ്മ പൊ​ങ്കാ​ല മ​ഹോ​ത്സ​വം ഒ​ക്ടോ​ബ​ർ 31, ന​വം​ബ​ർ ഒ​ന്ന് തീ​യ​തി​ക​ളി​ൽ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ​യി​ലെ എ-​വ​ൺ പാ​ർ​ക്കി​ൽ അ​ര​ങ്ങേ​റും. ച​ക്കു​ള​ത്തു​കാ​വ് ക്ഷേ​ത്ര മു​ഖ്യ കാ​ര്യ​ദ​ർ​ശി രാ​ധാ​കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി ച​ട​ങ്ങു​ക​ൾ​ക്ക് മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

ഒ​ക്ടോ​ബ​ർ 31ന് രാ​വി​ലെ 5.30ന് ​ഗ​ണ​പ​തി ഹോ​മ​ത്തോ​ടെ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കും. വൈ​കു​ന്നേ​രം ആറിന് ദീ​പാ​രാ​ധ​ന, ശ​നി​ദോ​ഷ നി​വാ​ര​ണ പൂ​ജ, ആ​ത്മീ​യ പ്ര​ഭാ​ഷ​ണം, ല​ഘു ഭ​ക്ഷ​ണം തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന പ​രി​പാ​ടി​ക​ൾ.

ന​വം​ബ​ർ ഒ​ന്നി​ന് രാ​വി​ലെ 5.30ന് ​മ​ഹാ​ഗ​ണ​പ​തി ഹോ​മ​ത്തോ​ടെ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് പൊ​ങ്കാ​ല​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള വി​ശേ​ഷാ​ൽ പൂ​ജ​ക​ൾ, ഭ​ദ്ര​ദീ​പം തെ​ളി​യി​ക്ക​ൽ, സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​നം, ച​ക്കു​ളം കാ​വി​ലെ പ്ര​ശ​സ്ത​മാ​യ വി​ളി​ച്ചു ചൊ​ല്ലി പ്രാ​ർ​ഥന.

തു​ട​ർ​ന്ന് 9:30നു ​പ​ണ്ടാ​ര അ​ടു​പ്പി​ൽ അ​ഗ്നി ജ്വ​ലി​പ്പി​ക്കും. മ​ഹാ ക​ല​ശാ​ഭി​ഷേ​കം, വി​ദ്യാ​ക​ല​ശം എ​ന്നി​വ​യും അ​ര​ങ്ങേ​റും. തു​ട​ർ​ന്ന് തി​ള​ച്ചു തൂ​വി​യ പൊ​ങ്കാ​ല​ക്ക​ല​ങ്ങ​ളി​ൽ തീ​ർ​ത്ഥം ത​ളി​ക്ക​ൽ, ഉ​ച്ച ദീ​പാ​രാ​ധ​ന, അ​ന്ന​ദാ​നം എ​ന്നി​വ​യു​മു​ണ്ടാ​കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 8130595922, 9810477949, 9650699114.

Kerala

ഓ​രോ വി​ദ്യാ​ര്‍​ഥി​യു​ടെ​യും ജീ​വ​ന്‍ വി​ല​പ്പെ​ട്ട​താ​ണ്; കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ്ര​തി​ക​രി​ച്ച് രാ​ഹു​ൽ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ താ​മ​സി​ച്ചി​രു​ന്ന കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ്ര​തി​ക​രി​ച്ച് ലോ​ക്സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി. ഓ​രോ വി​ദ്യാ​ര്‍​ഥി​യു​ടെ​യും ജീ​വ​ന്‍ വി​ല​പ്പെ​ട്ട​താ​ണെ​ന്നും എ​ന്തു​വി​ല​കൊ​ടു​ത്തും അ​ത് സം​ര​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്നും രാ​ഹു​ല്‍ ഗാ​ന്ധി പ​റ​ഞ്ഞു.

കോ​ള​ജു​ക​ളി​ലും സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ലും ന​ല്ല ഹോ​സ്റ്റ​ലു​ക​ളു​ടെ അ​ഭാ​വം കാ​ര​ണം വി​ദ്യാ​ര്‍​ഥി​ക​ള്‍ 40 പേ​ർ ഉ​ൾ​പ്പെ​ടു​ന്ന സം​ഘ​ങ്ങ​ളാ​യി പി​ജി​ക​ളി​ൽ താ​മ​സി​ക്കു​ന്നു. മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ താ​മ​സി​ക്കാ​ന്‍ വി​ദ്യാ​ർ​ഥി​ക​ൾ നി​ര്‍​ബ​ന്ധി​ത​രാ​കു​ന്നു​വെ​ന്നും രാ​ഹു​ല്‍ ഗാ​ന്ധി വ്യ​ക്ത​മാ​ക്കി.

ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല സൗ​ത്ത് കാ​മ്പ​സ് പൊ​ലി​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സ​ത്യ​നി​കേ​ത​ന് സ​മീ​പ​മു​ള്ള ഹോ​ട്ട​ൽ ഡെ​യ്സ് എ​ന്ന കെ​ട്ടി​ട​മാ​ണ് ത​ക​ർ​ന്നു​വീ​ണ​ത്. അ​പ​ക​ട​സ​മ​യ​ത്ത് വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ മു​പ്പ​തോ​ളം പേ​ർ ഹോ​സ്റ്റ​ലി​ൽ ഉ​ണ്ടാ​യി​രു​ന്ന​താ​യാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

National

പാ​റ്റ​ക​ൾ ഇ​നി ര​ണ്ടു വ​ഴി​ക്ക്; കോ​ക്രോ​ച്ച് ജ​ന​താ പാ​ര്‍​ട്ടി ഡി ​ഗ്രൂ​പ്പു​മാ​യി വി​മ​ത​ർ

ന്യൂ​ഡ​ല്‍​ഹി: കോ​ക്രോ​ച്ച് ജ​ന​താ പാ​ര്‍​ട്ടി​യി​ൽ വി​മ​ത​നീ​ക്കം. അ​ഭി​ജി​ത് ദീ​പ്കേ ന​യി​ക്കു​ന്ന സി​ജെ​പി ടീം ​കെ​ജ്‌​രി​വാ​ളാ​ണെ​ന്ന് ആ​രോ​പി​ച്ചാ​ണ് വി​മ​ത​രു​ടെ നീ​ക്കം. സി​ജെ​പി വോ​ള​ന്‍റി​യ​ർ ആ​യി​രു​ന്ന മ​നീ​ഷ് ബ്ര​ഹ്മ​ഭ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി ഡെ​മോ​ക്രാ​റ്റി​ക് എ​ന്ന പു​തി​യ വി​ഭാ​ഗം രൂ​പീ​ക​രി​ച്ചു.

നേ​ര​ത്തെ ആം ​ആ​ദ്‌​മി പാ​ർ​ട്ടി​യി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​രാ​ണ് സി​ജെ​പി നേ​തൃ​ത്വ​ത്തി​ൽ കൂ​ടു​ത​ലു​ള്ള​തെ​ന്നും ബി​ജെ​പി​യെ എ​തി​ർ​ക്കു​ക മാ​ത്ര​മാ​ണ് ഇ​വ​രു​ടെ ല​ക്ഷ്യ​മെ​ന്നും മ​നീ​ഷ് ബ്ര​ഹ്മ​ഭ​ട്ട് ആ​രോ​പി​ച്ചു. രാ​ഷ്ട്രീ​യ ക​ച്ച​വ​ട​ങ്ങ​ൾ ന​ട​ത്തു​ക​യാ​ണ് സി​ജെ​പി​യു​ടെ ല​ക്ഷ്യ​മെ​ന്നും മ​നീ​ഷ് പ​റ​ഞ്ഞു.

വി​ദ്യാ​ർ​ഥി​ക​ളോ പൊ​തു​ജ​ന​ങ്ങ​ളോ നേ​രി​ടു​ന്ന പ്ര​ശ്‌​ന​ങ്ങ​ൾ​ക്കാ​യി പോ​രാ​ടാ​ൻ അ​വ​ർ​ക്ക് താ​ത്പ​ര്യ​മി​ല്ല. കെ​ജ്‌​രി​വാ​ളി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ബി​ജെ​പി​യെ എ​തി​ർ​ക്കു​ക മാ​ത്ര​മാ​ണ് അ​വ​ർ ചെ​യ്യു​ന്ന​തെ​ന്നും മ​നീ​ഷ് കൂ​ട്ടി​ച്ചേ​ർ​ത്തു. എ​ന്നാ​ൽ ബ്ര​ഹ്മ​ഭ​ട്ടി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ളി​ല്‍ സി​ജെ​പി​യോ ദീ​പ്‌​കെ​യോ ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

National

അ​മി​ത് ഷാ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യു​മാ​യി ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. വി​ക​സി​ത കേ​ര​ളം ബ്ലൂ​പ്രി​ന്‍റി​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പി​ന്തു​ണ​യും കൂ​ടി​ക്കാ​ഴ്ച​യി​ൽ ച​ർ​ച്ച​യാ​യി.

രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ എം​എ​ൽ​എ ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. പ​തി​വ് പോ​ലെ കേ​ര​ള​ത്തി​ലെ വി​ശേ​ഷ​ങ്ങ​ളും കേ​ര​ള​ത്തി​ലെ ബി​ജെ​പി കാ​ര്യ​ക​ർ​ത്താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ളും അ​മി​ത് ഷാ ​ചോ​ദി​ച്ച​റി​ഞ്ഞെ​ന്നും ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

National

സം​ഘ​ട​നാ വി​പു​ലീ​ക​ര​ണ​വു​മാ​യി കോ​ക്രോ​ച്ച് ജ​ന​താ പാ​ര്‍​ട്ടി

ന്യൂ​ഡ​ല്‍​ഹി: സം​ഘ​ട​നാ വി​പു​ലീ​ക​ര​ണ പ്ര​ഖ്യാ​പ​ന​വു​മാ​യി കോ​ക്രോ​ച്ച് ജ​ന​താ പാ​ര്‍​ട്ടി. സം​ഘ​ട​ന​യെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നൊ​പ്പം താ​ഴെ​ത്ത​ട്ടി​ല്‍ സാ​ന്നി​ധ്യം ഉ​റ​പ്പി​ക്കു​ക​യു​മാ​ണ് വി​പു​ലീ​ക​ര​ണ​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. പ്ര​ദേ​ശി​ക ത​ല​ത്തി​ല്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വ്യാ​പി​പ്പി​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

ഈ​സ്റ്റ്, വെ​സ്റ്റ്, നോ​ര്‍​ത്ത് സോ​ണു​ക​ളാ​ക്കി തി​രി​ക്കു​ക​യും സം​ഘ​ട​നാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, ര​ണ്ട് ദേ​ശീ​യ വ​ക്താ​ക്ക​ള്‍ എ​ന്നി​വ​രെ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. രേ​ഖ ശ​ര്‍​മ, അ​ക്ഷ​യ് ഷി​ന്‍​ഡെ, പ്രേം ​ആ​കാ​ശ്, അ​നം ഉ​സാ​മ, ബാ​ല​കൃ​ഷ്ണ ശു​ക്ല എ​ന്നി​വ​രാ​ണ് സം​ഘ​ട​നാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​ര്‍.

സു​ധീ​ര്‍ സം​ഗ്വാ​ന്‍, സി​ദ്ധാ​ര്‍​ത്ഥ് ഭ​ര​ദ്വാ​ജ് എ​ന്നി​വ​രെ ദേ​ശീ​യ വ​ക്താ​ക്ക​ളാ​യും ചു​മ​ത​ല​പ്പെ​ടു​ത്തി. അ​തേ​സ​മ​യം സെ​പ്റ്റം​ബ​ർ അ​ഞ്ചി​ന് സി​ജെ​പി രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഇ​ന്ത്യാ ഗേ​റ്റി​ല്‍ നി​ന്നും ഡ​ല്‍​ഹി പോ​ലീ​സ് ആ​സ്ഥാ​ന​ത്തേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്താ​നാ​ണ് തീ​രു​മാ​നം.

Sports

ജ​പ്പാ​ന്‍റെ ഏ​ഴാം സീ​ഡി​നെ വീ​ഴ്ത്തി; ട്രീ​സ - ഗാ​യ​ത്രി സ​ഖ്യം ക്വാ​ർ​ട്ട​റി​ൽ

ന്യൂ​ഡ​ൽ​ഹി: ലോ​ക ബാ​ഡ്മി​ന്‍റ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ത​ക​ർ​പ്പ​ൻ പ്ര​ക​ട​നം തു​ട​ർ​ന്ന് ഇ​ന്ത്യ​യു​ടെ ട്രീസ ​ജോ​ളി-​ഗാ​യ​ത്രി ഗോ​പി​ച​ന്ദ് സ​ഖ്യം. വ​നി​താ ഡ​ബി​ൾ​സ് പ്രീ​ക്വാ​ർ​ട്ട​റി​ൽ ഏ​ഴാം സീ​ഡാ​യ ജ​പ്പാ​ന്‍റെ റി​ൻ ഇ​വാ​ന​ഗ-​കി ന​കാ​നി​ഷി സ​ഖ്യ​ത്തെ നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ച് ഇ​ന്ത്യ​ൻ ജോ​ഡി ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ക​ട​ന്നു.

ആ​ദ്യ ഗെ​യി​മി​ൽ ത​ന്നെ ആ​ധി​പ​ത്യം പു​ല​ർ​ത്തി​യ ട്രീ​സ​യും ഗാ​യ​ത്രി​യും 21-16ന് ​ഗെ​യിം സ്വ​ന്ത​മാ​ക്കി. ര​ണ്ടാം ഗെ​യി​മി​ലും മി​ക​ച്ച പ്ര​ക​ട​നം തു​ട​ർ​ന്ന ഇ​ന്ത്യ​ൻ സ​ഖ്യം ജ​പ്പാ​ൻ ജോ​ഡി​യെ 21-12ന് ​കീ​ഴ​ട​ക്കി. വെ​റും ര​ണ്ട് ഗെ​യി​മു​ക​ൾ​ക്കു​ള്ളി​ൽ മ​ത്സ​രം പൂ​ർ​ത്തി​യാ​ക്കി ക്വാ​ർ​ട്ട​ർ ടി​ക്ക​റ്റ് ഉ​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ടൂ​ർ​ണ​മെ​ന്‍റി​ലു​ട​നീ​ളം മി​ക​ച്ച ഫോ​മി​ലാ​ണ് സ​ഖ്യം. ര​ണ്ടാം റൗ​ണ്ടി​ലും നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ൾ​ക്കാ​യി​രു​ന്നു ഇ​ന്ത്യ​ൻ ജോ​ഡി​യു​ടെ ജ​യം. അ​ന്ന് 16-ാം സീ​ഡാ​യ അ​മേ​രി​ക്ക​യു​ടെ ലോ​റ​ൻ ലാം-​അ​ലി​സ​ൺ ക്വി​ൻ ലീ ​സ​ഖ്യ​ത്തെ 21-15, 21-12ന് ​തോ​ൽ​പ്പി​ച്ചാ​ണ് പ്രീ​ക്വാ​ർ​ട്ട​റി​ൽ പ്ര​വേ​ശി​ച്ച​ത്.

National

ഡി​ജി​റ്റ​ൽ അ​റ​സ്റ്റി​ന്‍റെ പേ​രി​ൽ 10 കോ​ടി ത​ട്ടി​യെ​ടു​ത്തു; സോ​ഷ്യ​ൽ മീ​ഡി​യ താ​രം പി​ടി​യി​ൽ

ന്യൂ​ഡ​ൽ​ഹി: ഡി​ജി​റ്റ​ൽ അ​റ​സ്റ്റി​ന്‍റെ പേ​രി​ൽ വ​യോ​ധി​ക​നി​ൽ നി​ന്ന് പ​ത്ത് കോ​ടി ത​ട്ടി​യെ​ടു​ത്ത സോ​ഷ്യ​ൽ മീ​ഡി​യ താ​രം പി​ടി​യി​ൽ. ഛത്ര​പ​തി സം​ഭാ​ജി​ന​ഗ​ർ സ്വ​ദേ​ശി രോ​ഹ​ൻ ജാ​ദ​വ് ആ​ണ് പി​ടി​യി​ലാ​യ​ത്. ജ​നു​വ​രി​യി​ലാ​ണ് കേ​സി​നാ​സ്‌​പ​ദ​മാ​യ സം​ഭ​വം.

സി​ബി​ഐ ഓ​ഫീ​സ​ർ​മാ​രെ​ന്ന വ്യാ​ജേ​ന​യാ​ണ് ത​ട്ടി​പ്പു​സം​ഘം വ​യോ​ധി​ക​നെ ബ​ന്ധ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് ഡി​ജി​റ്റ​ൽ അ​റ​സ്റ്റി​ലാ​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി വി​വി​ധ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലാ​യി 10.74 കോ​ടി രൂ​പ നി​ക്ഷേ​പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

വ​ഞ്ചി​ക്ക​പ്പെ​ട്ടു​വെ​ന്ന് മ​ന​സി​ലാ​ക്കി​യ വ​യോ​ധി​ക​ൻ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഹ​ർ​ഷ​ദ് സു​ഭാ​ഷ് ധ​ൻ​ടോ​ലെ, സ​മ​ർ​ത്ത് സു​രേ​ഷ് ദേ​ശ്മ​ഖ്, അ​മ​ർ ശി​വാ​ജി അ​ട്ടാ​ർ​ഖി എ​ന്നി​വ​ർ ‌പി​ടി​യി​ലാ​യി.

പി​ടി​യി​ലാ​യ​വ​രി​ൽ നി​ന്നാ​ണ് രോ​ഹ​നെ കു​റി​ച്ച് പോ​ലീ​സി​ന് വി​വ​രം ല​ഭി​ക്കു​ന്ന​ത്. പി​ന്നാ​ലെ ഇ​യാ​ൾ ഒ​ളി​വി​ൽ പോ​കു​ക​യാ​യി​രു​ന്നു. വ​യോ​ധി​ക​നി​ൽ നി​ന്ന് ത​ട്ടി​യെ​ടു​ത്ത പ​ണം 5,436 ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലേ​യ്ക്ക് മാ​റ്റി​യി​രു​ന്നു.

ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളും മ​റ്റ് വ​രു​മാ​ന മാ​ർ​ഗ​ങ്ങ​ളും പൊ​ലീ​സ് മ​ര​വി​പ്പി​ച്ച​തോ​ടെ രോ​ഹ​ൻ കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

 

National

മോ​ഡി​ഫി​ക്കേ​ഷ​ന് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ നി​ശ്ച​യി​ക്കാ​ന്‍ സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് അ​ധി​കാ​ര​മി​ല്ല: നി​തി​ന്‍ ഗ​ഡ്ക​രി

ന്യൂ​ഡ​ല്‍​ഹി: വാ​ഹ​ന രൂ​പ​മാ​റ്റ​ത്തി​ന്‍റെ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ നി​ശ്ച​യി​ക്കാ​ന്‍ സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് അ​ധി​കാ​ര​മി​ല്ലെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി നി​തി​ന്‍ ഗ​ഡ്ക​രി. വാ​ഹ​ന രൂ​പ​മാ​റ്റ​ത്തി​ന് ക​ര്‍​ശ​ന വ്യ​വ​സ്ഥ​ക​ളു​ണ്ടെ​ന്ന് ഗ​ഡ്ക​രി രാ​ജ്യ​സ​ഭ​യി​ല്‍ മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു.

സെ​ക്ഷ​ന്‍ 112(2) പ്ര​കാ​രം പൊ​തു​ജ​ന സു​ര​ക്ഷ​യെ മു​ന്‍​നി​ര്‍​ത്തി വാ​ഹ​ന​ങ്ങ​ളു​ടെ വേ​ഗ​ത നി​യ​ന്ത്രി​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍​ക്കോ ചു​മ​ത​ല​പ്പെ​ടു​ത്തു​ന്ന അ​തോ​റി​റ്റി​ക്കോ അ​ധി​കാ​ര​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ‌

1988-ലെ ​മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ആ​ക്ട് പ്ര​കാ​രം വാ​ഹ​ന നി​ര്‍​മാ​താ​ക്ക​ള്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ല്‍ ന​ല്‍​കി​യി​ട്ടു​ള്ള അ​ടി​സ്ഥാ​ന വി​വ​ര​ങ്ങ​ളി​ല്‍ മാ​റ്റം വ​രു​ത്താ​ന്‍ പാ​ടി​ല്ല. വാ​ഹ​ന​ങ്ങ​ളി​ല്‍ രൂ​പ​മാ​റ്റം വ​രു​ത്തു​ന്ന​തി​ന് മു​ന്‍​പാ​യി ഫോം 22 c ​വ​ഴി ര​ജി​സ്റ്റ​റിം​ഗ് അ​തോ​റി​റ്റി​യു​ടെ മു​ന്‍​കൂ​ര്‍ അ​നു​മ​തി നി​ര്‍​ബ​ന്ധ​മാ​ണെ​ന്നും കേ​ന്ദ്ര​മ​ന്ത്രി അ​റി​യി​ച്ചു.

മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തി​യ ശേ​ഷം 14 ദി​വ​സ​ത്തി​നു​ള്ളി​ല്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി അ​പേ​ക്ഷി​ക്ക​ണ​മെ​ന്നും കേ​ന്ദ്ര​മ​ന്ത്രി നി​തി​ന്‍ ഗ​ഡ്ക​രി കൂ​ട്ടി​ച്ചേ​ർ​ത്തു.

National

ഐ​ഷി ഘോ​ഷി​ന്‍റെ അ​റ​സ്റ്റ് വാ​റ​ണ്ടി​ന് സ്റ്റേ

ന്യൂ​ഡ​ൽ​ഹി: എ​സ്എ​ഫ്ഐ അ​ഖി​ലേ​ന്ത്യ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യും മു​ൻ ജെ​എ​ൻ​യു വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ നേ​താ​വു​മാ​യ ഐ​ഷി ഘോ​ഷി​ന്‍റെ അ​റ​സ്റ്റ് വാ​റ​ണ്ടി​ന് സ്റ്റേ. ​പാ​ട്യാ​ല ഹൗ​സ് കോ​ട​തി​യാ​ണ് നാ​ളെ ന​ട​ക്കാ​നി​രി​ക്കു​ന്ന അ​ടു​ത്ത ഹി​യ​റിം​ഗ് വ​രെ ഐ​ഷി ഘോ​ഷി​ന്‍റെ അ​റ​സ്റ്റ് വാ​റ​ണ്ടി​ന് സ്റ്റേ ​ന​ൽ​കി​യ​ത്.

ഡ​ൽ​ഹി പോ​ലീ​സി​ന്‍റെ തു​ട​രെ​യു​ള്ള അ​റ​സ്റ്റ് നീ​ക്ക​ത്തെ തു​ട​ർ​ന്നാ​ണ് ഐ​ഷി ഘോ​ഷ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​കെ​ജി ഭ​വ​ന് സ​മീ​പം ഐ​ഷി​യെ തെ​ര​ഞ്ഞ് എ​ത്തി​യി​രു​ന്നു.

2021ൽ ​ഡ​ൽ​ഹി ബം​ഗ്ല ഭ​വ​നി​ലേ​യ്ക്ക് ന​ട​ന്ന പ്ര​തി​ഷേ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലാ​ണ് ഡ​ൽ​ഹി പോ​ലീ​സ് ഐ​ഷി ഘോ​ഷി​ന്‍റെ അ​റ​സ്റ്റി​ന് ശ്ര​മി​ക്കു​ന്ന​ത്. ജ​ന്ത​ർ മ​ന്ദ​റി​ൽ സി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭ​ത്തി​ലും ഐ​ഷി മു​ൻ​നി​ര​യി​ലു​ണ്ടാ​യി​രു​ന്നു.

National

എ​കെ​ജി ഭ​വ​നി​ൽ ഡ​ൽ​ഹി പോ​ലീ​സ്; ഐ​ഷി ഘോ​ഷി​ന്‍റെ അ​റ​സ്റ്റി​ന് നീ​ക്കം

ന്യൂ​ഡ​ൽ​ഹി: സി​പി​എം ആ​സ്ഥാ​ന​മാ​യ ഡ​ൽ​ഹി എ​കെ​ജി ഭ​വ​നി​ലെ​ത്തി എ​സ്എ​ഫ്ഐ ഡ​ൽ​ഹി സെ​ക്ര​ട്ട​റി​യും മു​ൻ ജെ​എ​ൻ​യു വി​ദ്യാ​ർ​ത്ഥി യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റു​മാ​യ ഐ​ഷി ഘോ​ഷി​നെ അ​റ​സ്റ്റ് ചെ​യ്യാ​ൻ ഡ​ൽ​ഹി പോ​ലീ​സി​ന്‍റെ നീ​ക്കം. 2021-ൽ ​ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​ന​ട​പ​ടി. ഡ​ൽ​ഹി​യി​ൽ അ​ടു​ത്തി​ടെ ന​ട​ന്ന ശ​ക്ത​മാ​യ വി​ദ്യാ​ർ​ത്ഥി പ്ര​ക്ഷോ​ഭ​ങ്ങ​ളി​ലും പ്ര​തി​ഷേ​ധ​ങ്ങ​ളി​ലും ഐ​ഷി ഘോ​ഷ് സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു.

അ​റ​സ്റ്റ് നീ​ക്ക​ത്തെ​ക്കു​റി​ച്ചു​ള്ള വി​വ​ര​മ​റി​ഞ്ഞ് മു​തി​ർ​ന്ന സി​പി​എം നേ​താ​ക്ക​ൾ എ​കെ​ജി ഭ​വ​നി​ലെ​ത്തി. അ​റ​സ്റ്റി​നെ​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ രാ​ജ്യ​സ​ഭാം​ഗം ജോ​ൺ‌ ബ്രി​ട്ടാ​സ് എ​ത്തി​യാ​ണ് ത​ട​ഞ്ഞ​ത്. പി​ന്നാ​ലെ സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി​യും പോ​ലീ​സി​ന്‍റെ നീ​ക്ക​ത്തെ അ​പ​ല​പി​ച്ച് രം​ഗ​ത്തെ​ത്തി.

യാ​തൊ​രു മു​ന്ന​റി​യി​പ്പ‌ു​ക​ളും ഇ​ല്ലാ​തെ തി​ക​ച്ചും നി​യ​മ​വി​രു​ദ്ധ​മാ​യാ​ണ് പോ​ലീ​സ് എ​കെ​ജി ഭ​വ​നി​ലേ​ക്ക് ക​ട​ന്നു​ക​യ​റി​യ​തെ​ന്നും യൂ​ണി​ഫോം ധ​രി​ക്കാ​തെ​യാ​ണ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ അ​റ​സ്റ്റി​നെ​ത്തി​യ​തെ​ന്നും നേ​താ​ക്ക​ൾ കു​റ്റ​പ്പെ​ടു​ത്തി. നേ​താ​ക്ക​ളു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് പോ​ലീ​സ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്താ​തെ മ​ട​ങ്ങു​ക​യാ​യി​രു​ന്നു.

 

‌

National

ചോ​ദ്യ​പ്പേ​പ്പ​ർ ചോ​ർ​ച്ച​യ്ക്ക് പി​ന്നി​ലു​ള്ള​വ​ർ​ക്ക് മാ​തൃ​കാ​പ​ര​മാ​യ ശി​ക്ഷ ന​ൽ​കും: അ​മി​ത് ഷാ

ന്യൂ​ഡ​ൽ​ഹി: യു​വ ത​ല​മു​റ​യു​ടെ ഭാ​വി സു​ര​ക്ഷി​ത​മാ​ക്കാ​ൻ മോ​ദി സ​ർ​ക്കാ​ർ തു​ട​ർ​ച്ച​യാ​യി പ​രി​ഷ്കാ​ര​ങ്ങ​ൾ ന​ട​പ്പാ​ക്കു​ക​യാ​ണെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​രാ​ജ്യ​ത്തെ പ​രീ​ക്ഷാ പ​രി​ഷ്കാ​ര​ങ്ങ​ൾ​ക്കാ​യി രൂ​പീ​ക​രി​ച്ച ഉ​ന്ന​ത​ത​ല ടാ​സ്‌​ക് ഫോ​ഴ്‌​സ് പ​രീ​ക്ഷാ സം​വി​ധാ​ന​ത്തി​ന്‍റെ പ​വി​ത്ര​ത ത​ക​ർ​ക്കാ​ൻ ആ​രെ​യും അ​നു​വ​ദി​ക്കി​ല്ലെ​ന്നും അ​മി​ത് ഷാ ​പ​റ​ഞ്ഞു.

ടാ​സ്‌​ക് ഫോ​ഴ്‌​സ് രൂ​പീ​ക​രി​ച്ചു​കൊ​ണ്ടു​ള്ള പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​നം പ​ങ്കു​വെ​ച്ചു​കൊ​ണ്ടാ​യി​രു​ന്നു അ​മി​ത് ഷാ ​എ​ക്സി​ലൂ​ടെ പ്ര​തി​ക​രി​ച്ച​ത്. ചോ​ദ്യ​പ്പേ​പ്പ​ർ ചോ​ർ​ച്ച​യ്ക്ക് പി​ന്നി​ലു​ള്ള കു​റ്റ​വാ​ളി​ക​ൾ​ക്ക് മാ​തൃ​കാ​പ​ര​മാ​യ ശി​ക്ഷ ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ചോ​ദ്യ​പ്പേ​പ്പ​ർ ചോ​ർ​ത്തു​ന്ന കു​റ്റ​വാ​ളി​ക​ൾ​ക്ക് മാ​തൃ​കാ​പ​ര​മാ​യ ശി​ക്ഷ ന​ൽ​കും. ഭാ​വി​യി​ൽ ഈ ​കു​റ്റം ചെ​യ്യാ​ൻ ആ​രും ധൈ​ര്യ​പ്പെ​ടാ​ത്ത സാ​ഹ​ച​ര്യം ഉ​ണ്ടാ​ക്കു​മെ​ന്നും അ​മി​ത് ഷാ ​അ​റി​യി​ച്ചു.

 

National

പാ​റ്റ​ക​ൾ​ക്ക് വ​ഴ​ങ്ങി കേ​ന്ദ്ര​സ​ർ​ക്കാ​ർ; സ​മ​ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന സ്ഥ​ല​ത്ത് ച​ർ​ച്ച

ന്യൂ​ഡ​ൽ​ഹി: ഒ​ടു​വി​ൽ സ​മ​ര​ക്കാ​ർ​ക്ക് വ​ഴ​ങ്ങി കേ​ന്ദ്ര​സ​ർ​ക്കാ​ർ. നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യി​ൽ കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മ​രം ശ​ക്ത​മാ​കു​ന്ന​തി​നി​ടെ​യാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ സ​മ​ര​ക്കാ​രെ ച​ർ​ച്ച​യ്ക്ക് വി​ളി​ച്ച​ത്.

സ​മ​ര​ക്കാ​ർ ച​ർ​ച്ച​യ്ക്ക് ത​യാ​റാ​ക​ണ​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി ജി​തേ​ന്ദ്ര സിം​ഗ് ആ​വ​ശ്യ​പ്പെ​ട്ടു. ച​ർ​ച്ച​ക​ളി​ലൂ​ടെ മാ​ത്ര​മേ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നാ​കൂ എ​ന്നും ജെ.​പി. ന​ദ്ദ​യു​ടെ ഓ​ഫീ​സി​ലോ വ​സ​തി​യി​ലോ ച​ർ​ച്ച ന​ട​ത്താ​മെ​ന്നും ജി​തേ​ന്ദ്ര സിം​ഗ് പ​റ​ഞ്ഞു.

സ​മ​ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന സ്ഥ​ല​ത്ത് ച​ർ​ച്ച ന​ട​ത്താ​മെ​ന്നാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ട്. ‌അ​തേ​സ​മ​യം സ​മ​രം ശ​ക്ത​മാ​യ​തി​ന് പി​ന്നാ​ലെ ഡ​ൽ​ഹി​യി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ക്കു​ന്നു​ണ്ട്. കൊ​ണാ​ട്ട് പ്ലെ​യി​സി​ലെ കെ​ട്ടി​ട​ങ്ങ​ൾ വൈ​കി​ട്ട് 6.30 ന് ​അ​ട​യ്ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശ​മു​ണ്ട്.

സ​മ​ര​ക്കാ​രെ നേ​രി​ടാ​ൻ ത​ല​സ്ഥാ​ന​ത്ത് 30 ക​മ്പ​നി കേ​ന്ദ്ര​സേ​ന​യെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ലെ സു​ര​ക്ഷാ​സം​വി​ധാ​ന​ങ്ങ​ൾ​ക്ക് നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യാ​ത്ത​വി​ധം ജ​ന​ക്കൂ​ട്ടം എ​ത്തു​ന്ന​തോ​ടെ​യാ​ണ് സേ​ന​വി​ന്യാ​സം വ​ർ​ധി​പ്പി​ച്ച​ത്.

National

സുരക്ഷ ശക്തം; പ്രതിഷേധം അണയ്ക്കാതെ പാറ്റക്കൂട്ടം

ന്യൂഡൽഹി: സമരപ്പന്തൽ തകർത്ത് ജന്തർ മന്ദറിലെ പ്രതിഷേധക്കാരെ ഒറ്റദിവസം കൊണ്ട് ഒഴിപ്പിച്ചിട്ടും സമരവേദിയിലേക്ക് വീണ്ടും ഒഴുകിയെത്തി പാറ്റക്കൂട്ടം.

തിങ്കളാഴ്ച രാത്രിയോടെ ജന്തർ മന്ദറിൽ സമരം നടത്തുകയായിരുന്ന വിവിധ സംഘ‍ടനകളുടെ സമരവേദികളും ബാനറുകളുമടക്കം പോലീസ് പൂർണമായും തല്ലിത്തകർത്തെങ്കിലും പ്രതിഷേധക്കാർ ഇന്നു രാവിലെ മുതൽ സജീവമാണ്. അടിച്ചമർത്താനുള്ള ഓരോ ശ്രമങ്ങളും അധികാരികൾ നടത്തുമ്പോൾ വീണ്ടും സമരക്കാർ വിവിധ മേഖലകളിൽനിന്ന് ജന്തർ മന്ദറിലേക്ക് ഒഴുകിയെത്തുന്നത് തുടരുന്നു.

അതിജീവിക്കാനായി പ്രത്യേകം രൂപമുള്ള പാറ്റയെന്ന ജീവിയെപ്പോലെത്തന്നെയാണ് ഡൽഹിയിൽ സമരം നടത്തുന്ന പ്രതിഷേധക്കാരും.

കനത്ത ലാത്തിച്ചാർജിനു വിധേയമായി പ്രവർത്തകരിൽ പലരെയും കസ്റ്റഡിയിലെടുത്തും കോക്രോച്ച് ജനതാ പാർട്ടിയുടെ നേതാക്കളെ സംഭവസ്ഥലത്തുനിന്ന് മാറ്റിയും ജന്തർ മന്ദറിന്‍റെ സമരഭൂമിയെ പോലീസ് തിങ്കളാഴ്ച പൂർണമായും ഒഴിപ്പിച്ചെങ്കിലും എവിടെനിന്നൊക്കെയോ പ്രതിഷേധക്കാർ വീണ്ടും ജന്തർ മന്ദറിന്‍റെ ബാരിക്കേഡുകൾക്കടുത്തേക്ക് സ്വയം ഒഴുകിയെത്തി.

ഒരു നേതൃത്വവും ആവശ്യപ്പെടാതെ, ഒരു സംഘടനയുടെയോ പാർട്ടിയുടെയോ ബാനറുകളും കൈയിലേന്താത്ത സാധാരണക്കാരായിരുന്നു തിങ്കളാഴ്ച രാത്രിയോടെ രാത്രി ഒത്തുകൂടിയത്.

ആദ്യം അൻപതും പിന്നീടും നൂറായും വളർന്ന ഈ കൂട്ടമാണ് കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധം അണയാതെ കാത്തത്. ബാരിക്കേഡുകൾ ഇവർക്ക് പ്രതിരോധം തീർത്തെങ്കിലും സമരഭൂമിക്കടുത്ത് കുത്തിയിരുന്ന് രാത്രിയിലും പ്രതിഷേധം ശക്തമാക്കുകയായിരുന്നു.

ഇന്ന് രാവിലെയോടെ ജന്തർ മന്ദറിലേക്ക് വിദ്യാർഥികളും യുവാക്കളും വീണ്ടുമെത്തി കോക്രോച്ച് ജനതാ പാർട്ടിയുടെ അനിശ്ചിതകാല പ്രതിഷേധത്തിനു 32-ാം ദിവസവും തുടർച്ച നൽകുകയാണ്.

ഇന്നും അഞ്ഞൂറിലധികം വിദ്യാർഥികളും യുവാക്കളുമാണ് സമരഭൂമിയിൽ പ്രതിഷേധ മുദ്രാവാക്യങ്ങൾ മുഴക്കുന്നത്. സമരസ്ഥലത്തെ തകർന്ന വേദിയിൽ കുത്തിയിരുന്നു കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ പ്രതിഷേധം ഇനിയും തുടരുമെന്ന് ആവർത്തിച്ചിട്ടുണ്ട്.

അതിനിടെ ഡൽഹിയിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുന്ന ബിഎൻഎസ്എസ് വകുപ്പ് 163 ഇപ്പോഴും നിലവിലുണ്ടെന്നും ആളുകൾ കൂട്ടംകൂടരുതെന്നും ഡൽഹി പോലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റൊരു പ്രതിഷേധ റാലി പാർലമെന്‍റിലേക്കുണ്ടാകാതെ ഇരിക്കാനുള്ള സകല നടപടികളും പോലീസെടുത്തിട്ടുണ്ട്.

ജന്തർ മന്ദറിനു ചുറ്റും ബോംബ് സ്ക്വാഡുകളെയും കേന്ദ്ര സേനയെയും വിന്യസിച്ച് അക്രമസാധ്യത നിർവീര്യമാക്കുകയാണ് അധികൃതർ ശ്രമിക്കുന്നത്. ന്യൂഡൽഹി, സെൻട്രൽ, നോർത്ത്, സൗത്ത്, സൗത്ത് വെസ്റ്റ്, സൗത്ത് ഈസ്റ്റ് ജില്ലകളിലും മറ്റ് സുരക്ഷാഭീഷണിയുള്ള പ്രദേശങ്ങളിലും സുരക്ഷാ ക്രമീകരണങ്ങൾ കർശനമാക്കി.

പ്രധാന സ്ഥലങ്ങളിൽ അധികാരികൾ ബാരിക്കേഡുകൾ സ്ഥാപിക്കുകയും, വാഹന പരിശോധന കർശനമാക്കുകയും, നഗരം മുഴുവൻ പട്രോളിംഗ് ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.

National

ഇ​നി ച​ർ​ച്ച​യാ​വാം; പാ​റ്റ​ക​ൾ​ക്കു മു​ന്നി​ൽ മു​ട്ടു​മ​ട​ക്കി മോ​ദി സ​ർ​ക്കാ​ർ

ന്യൂ​ഡ​ൽ​ഹി: സി​ജെ​പി ന​ട​ത്തി​യ പാ​ർ​ല​മെ​ന്‍റ് മാ​ർ​ച്ച് രാ​ജ്യ ത​ല​സ്ഥാ​ന​ത്തെ സം​ഘ​ർ​ഷ​ഭ​രി​ത​മാ​ക്കി​യ​തി​ന് പി​ന്നാ​ലെ പ്ര​തി​രോ​ധ​ത്തി​ലാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ. പ്ര​തി​ഷേ​ധ​ക്കാ​രു​മാ​യി ച​ർ​ച്ച​ക​ൾ​ക്ക് ത​യാ​റാ​ണെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​റി​യി​ച്ച​താ​യി കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി വ​ക്താ​വ് അ​റി​യി​ച്ചു.

കേ​ന്ദ്ര മ​ന്ത്രി ജെ.​പി.​ന​ഡ്ഡ ച​ർ​ച്ച​ക​ൾ​ക്കു വി​ളി​ച്ച​താ​യാ​ണ് സി​ജെ​പി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ക്കു​ന്ന​ത്. സൗ​ര​വ് ദാ​സ്, അ​ശു​തോ​ഷ് രം​ഗ എ​ന്നി​വ​ര​ട​ങ്ങു​ന്ന സി​ജെ​പി സം​ഘം ആ​രോ​ഗ്യ​മ​ന്ത്രി ജെ.​പി. ന​ഡ്ഡ​യെ കാ​ണു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

പാ​ർ​ല​മെ​ന്‍റ് മാ​ർ​ച്ച് അ​ക്ര​മാ​സ​ക്ത​മാ​യ​തി​ന് പി​ന്നാ​ലെ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ​യു​മാ​യി കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ കൂ​ടി​ക്കാ​ഴ്‌​ച ന​ട​ത്തി​യ​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ധ​ർ​മേ​ന്ദ്ര പ്ര​ധാ​ന്‍റെ രാ​ജി ആ​വ​ശ്യം കൂ​ടു​ത​ൽ ശ​ക്ത​മാ​യ​തി​ന് പി​ന്നാ​ലെ ആ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച.

സി​ജെ​പി​യു​ടെ ച​ലോ സ​ൻ​സ​ദ് മാ​ർ​ച്ച് പോ​ലീ​സ് ത​ട​ഞ്ഞ​തോ​ടെ​യാ​ണ് ജ​ന്ത​ർ മ​ന്ത​ർ യു​ദ്ധ​ക്ക​ള​മാ​യി മാ​റി​യ​ത്. ബാ​രി​ക്കേ​ഡ് മ​റി​ക​ട​ന്ന പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് നേ​രെ പോ​ലീ​സ് ലാ​ത്തി​വീ​ശി. തു​ട​ർ​ന്ന് ക​ണ്ണീ​ർ വാ​ത​കം പ്ര​യോ​ഗി​ക്കു​ക​യും ചെ​യ്തു.

മെ​ട്രോ സ്റ്റേ​ഷ​നു​ക​ൾ ഉ​ൾ​പ്പെ​ടെ അ​ട​ച്ചി​ട്ടാ​ണ് പോ​ലീ​സ് സു​ര​ക്ഷ ഒ​രു​ക്കി​യ​ത്. പോ​ലീ​സി​ന് പു​റ​മേ 25 ബ​റ്റാ​ലി​യ​ൻ കേ​ന്ദ്ര​സേ​ന​യേ​യും പ്ര​തി​ഷേ​ധം അ​ടി​ച്ച​മ​ർ​ത്താ​ൻ നി​യോ​ഗി​ച്ചി​രു​ന്നു. പ്ര​തി​ഷേ​ധം ക​ന​ത്ത​തോ​ടെ ഡ​ൽ​ഹി​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഇ​ന്‍റ​ർ​നെ​റ്റ് വി​ച്ഛേ​ദി​ച്ചി​രി​ക്കു​ക​യാ​ണ്.

 

 

National

ജന്തർ മന്ദറിൽ നാടകീയ രംഗങ്ങൾ: സോനം വാംഗ്ചുക്കിനെ അറസ്റ്റ് ചെയ്ത് പോലീസ്; ആശുപത്രിയിലേക്ക് മാറ്റി

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിലെ ജന്തർ മന്ദറിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തിവന്നിരുന്ന പ്രമുഖ പരിസ്ഥിതി-വിദ്യാഭ്യാസ പ്രവർത്തകൻ സോനം വാംഗ്ചുക്കിനെ ഡൽഹി പോലീസ് സമരപ്പന്തലിൽ നിന്ന് മാറ്റി.

നിരാഹാര സമരം 21-ാം ദിവസത്തിലേക്ക് കടന്ന ഇന്ന് പുലർച്ചെയോടെയാണ് നാടകീയ നീക്കങ്ങൾ നടന്നത്. സമരവേദിയിലേക്ക് ഇരച്ചെത്തിയ പോലീസ് സോനം വാംഗ്ചുക്കിനെ അറസ്റ്റ് ചെയ്യുകയും സമരക്കാരോട് ജന്തര്‍ മന്ദര്‍ ഒഴിയാന്‍ ആവശ്യപ്പെടുകയുമായിരുന്നു. നിലവിൽ അദ്ദേഹത്തെ സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പുലർച്ചെ വൻ പോലീസ് സന്നാഹം സമരപ്പന്തലിൽ എത്തുകയും വാംഗ്ചുക്കിനെ നിർബന്ധിതമായി മാറ്റാൻ ശ്രമിക്കുകയുമായിരുന്നു. ഇതിനെതിരെ "കോക്രോച്ച് ജനതാ പാർട്ടി' പ്രവർത്തകരും മറ്റ് പ്രതിഷേധക്കാരും ശക്തമായി രംഗത്തെത്തിയതോടെ പ്രദേശത്ത് വലിയ രീതിയിൽ വാക്കുതർക്കവും സംഘർഷവുമുണ്ടായി.

വാംഗ്ചുക്കിനെ പോലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത് തടങ്കലിൽ വച്ചിരിക്കുകയാണെന്നും സമരത്തിന് നേതൃത്വം നൽകുന്ന സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ ഉൾപ്പെടെയുള്ള പ്രവർത്തകരെ പോലീസ് മർദിക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തുവെന്നും സിജെപി ഭാരവാഹികൾ ആരോപിച്ചു.

എന്നാൽ വാംഗ്ചുക്കിനെ അറസ്റ്റ് ചെയ്തതല്ലെന്നും അദ്ദേഹത്തിന്‍റെ വഷളായിക്കൊണ്ടിരിക്കുന്ന ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് ആശുപത്രിയിലേക്ക് മാറ്റിയതെന്നും ഡൽഹി പോലീസ് ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.

കോടതി നിർദേശം നടപ്പാക്കുന്നതിനിടെ പ്രതിഷേധക്കാർ തടസം സൃഷ്ടിക്കാൻ ശ്രമിച്ചതാണ് ചെറിയ തോതിലുള്ള സംഘർഷത്തിന് കാരണമായതെന്നും ജന്തർ മന്ദറിലുള്ള പ്രതിഷേധക്കാർ എത്രയും വേഗം പ്രദേശം സമാധാനപരമായി ഒഴിഞ്ഞുതരണമെന്നും പോലീസ് ആവശ്യപ്പെട്ടു.

National

ഡ​ൽ​ഹി​യി​ൽ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​നി​യെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​നി​യെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി അ​ഫി​യ അ​യൂ​ബി​നെ​യാ​ണ് കാ​ണാ​താ​യ​ത്. ജാ​മി​യ മി​ലി​യ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ എം​എ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ റി​ലേ​ഷ​ൻ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്.

ചൊ​വ്വാ​ഴ്ച രാ​ത്രി 11:30ഓ​ടെ ഓ​ഖ്‌​ല​യി​ൽ നി​ന്നാ​ണ് അ​ഫി​യ അ​യൂ​ബി​നെ കാ​ണാ​താ​യ​ത്. അ​ഫി​യ ഫോ​ൺ മു​റി​യി​ൽ വ​ച്ചാ​ണ് പോ​യ​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. മ​രു​ന്ന് വാ​ങ്ങാ​ൻ പോ​യ​താ​ണെ​ന്നും പി​ന്നീ​ട് തി​രി​ച്ചെ​ത്തി​യി​ല്ലെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

 

 

 

National

സി​സി​ടി​വി​ക​ൾ കേ​ന്ദ്ര നെ​റ്റ്‌​വ​ർ​ക്കു​മാ​യി ഉ​ട​ൻ ബ​ന്ധി​പ്പി​ക്ക​ണം; ക​ർ​ശ​ന നി​ർ​ദേ​ശ​വു​മാ​യി നാ​ഷ​ണ​ൽ മെ​ഡി​ക്ക​ൽ ക​മ്മീ​ഷ​ൻ

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ​ക്ക് അ​ന്ത്യ​ശാ​സ​ന​വു​മാ​യി നാ​ഷ​ണ​ൽ മെ​ഡി​ക്ക​ൽ ക​മ്മീ​ഷ​ൻ. കേ​ന്ദ്ര നെ​റ്റ്‌​വ​ർ​ക്കു​മാ​യി സി​സി​ടി​വി​ക​ൾ ബ​ന്ധി​പ്പി​ക്കാ​ൻ ഇ​നി​യും ബാ​ക്കി​യു​ള്ള മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം.

രാ​ജ്യ​ത്തെ 70 മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ​ക്കാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് നാ​ഷ​ണ​ൽ മെ​ഡി​ക്ക​ൽ ക​മ്മീ​ഷ​ൻ ക​ർ‌​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. സി​സി​ടി​വി സം​വി​ധാ​ന​ങ്ങ​ൾ നാ​ഷ​ണ​ൽ മെ​ഡി​ക്ക​ൽ ക​മ്മീ​ഷ​ന്‍റെ കേ​ന്ദ്രീ​കൃ​ത നി​രീ​ക്ഷ​ണ ശൃം​ഖ​ല​യു​മാ​യി അ​ടി​യ​ന്ത​ര​മാ​യി ബ​ന്ധി​പ്പി​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം.

നി​ർ​ദേ​ശം ലം​ഘി​ക്കു​ന്ന മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന​മാ​യ അ​ച്ച​ട​ക്ക ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ക​മ്മീ​ഷ​ന്‍റെ‌ മു​ന്ന​റി​യി​പ്പു​ണ്ട്. ആ​ല​പ്പു​ഴ​യി​ലെ ടി.​ഡി. മെ​ഡി​ക്ക​ൽ കോ​ള​ജും , കാ​സ​ർ​ഗോ​ഡ് ഗ​വ​ൺ​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജും പ​ട്ടി​ക​യി​ലു​ണ്ട്.

 

Kerala

വി.​വി.​രാ​ജേ​ഷും ബി​ജെ​പി കൗ​ൺ​സി​ല​ർ​മാ​രും തി​ങ്ക​ളാ​ഴ്ച ഡ​ൽ​ഹി​യി​ലേ​ക്ക്; പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും

തി​രു​വ​ന​ന്ത​പു​രം: പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്താ​ൻ മേ​യ​ർ വി.​വി.​രാ​ജേ​ഷും ബി​ജെ​പി കൗ​ൺ​സി​ല​ർ​മാ​രും തി​ങ്ക​ളാ​ഴ്ച ഡ​ൽ​ഹി​യി​ലെ​ത്തും. ന​ഗ​ര​ത്തി​ന്‍റെ പ്രാ​ഥ​മി​ക വി​ക​സ​ന രേ​ഖ ഇ​തി​നോ​ട​കം ത​ന്നെ പ്ര​ധാ​ന​മ​ന്ത്രി​ക്ക് കൈ​മാ​റി​യി​ട്ടു​ണ്ട്.

വാ​ർ​ഡ് സ​ഭ​ക​ൾ പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ കൂ​ടു​ത​ൽ വി​ശ​ദ​മാ​യ വി​ക​സ​ന രേ​ഖ സ​മ​ർ​പ്പി​ക്കു​മെ​ന്നും മേ​യ​ർ അ​റി​യി​ച്ചു. സ്മാ​ർ​ട്ട് സി​റ്റി പ​ദ്ധ​തി​ക​ളു​ടെ പു​രോ​ഗ​തി​യും പു​തി​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന ആ​വ​ശ്യ​ങ്ങ​ളും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തും.

തെ​രു​വു​നാ​യ്ക്ക​ളെ പാ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള ഷെ​ൽ​ട്ട​ർ ഹോ​മു​ക​ൾ ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും. ഇ​തി​നാ​വ​ശ്യ​മാ​യ സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും വി.​വി.​രാ​ജേ​ഷ് വ്യ​ക്ത​മാ​ക്കി.

Business

എ​യ​ര്‍ ഇ​ന്ത്യ​യു​ടെ ആ​ദ്യ ഫ്‌​ളാ​ഗ്ഷി​പ്പ് ലോ​ഞ്ച് തു​റ​ന്നു

കൊ​​​ച്ചി: എ​​​യ​​​ര്‍ ഇ​​​ന്ത്യ​​​യു​​​ടെ ഫ്‌​​​ളാ​​​ഗ്ഷി​​​പ്പ് ലോ​​​ഞ്ചാ​​​യ മ​​​ഹാ​​​രാ​​​ജ ലോ​​​ഞ്ച് ന്യൂ​​​ഡ​​​ല്‍​ഹി ഇ​​​ന്ദി​​​രാ​​​ഗാ​​​ന്ധി അ​​​ന്താ​​​രാ​​​ഷ്‌​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ ടെ​​​ര്‍​മി​​​ന​​​ല്‍ മൂ​​​ന്നി​​​ല്‍ ആ​​​രം​​​ഭി​​​ച്ചു.

ഫെ​​​ബ്രു​​​വ​​​രി 16 മു​​​ത​​​ല്‍ ബി​​​സി​​​ന​​​സ്, ഫ​​​സ്റ്റ് ക്ലാ​​​സ് യാ​​​ത്ര​​​ക്കാ​​​ര്‍​ക്കും ഗോ​​​ള്‍​ഡ്, പ്ലാ​​​റ്റി​​​നം മ​​​ഹാ​​​രാ​​​ജ ക്ല​​​ബ് അം​​​ഗ​​​ങ്ങ​​​ള്‍​ക്കും സ്റ്റാ​​​ര്‍ അ​​​ല​​​യ​​​ന്‍​സ് അം​​​ഗ​​​ങ്ങ​​​ള്‍​ക്കും ഘ​​​ട്ടം​​​ഘ​​​ട്ട​​​മാ​​​യി ലോ​​​ഞ്ച് തു​​​റ​​​ന്നു ന​​​ല്‍​കും.

യാ​​​ത്ര​​​ക്കാ​​​ര്‍​ക്ക് പ്രീ​​​മി​​​യം സൗ​​​ക​​​ര്യ​​​ങ്ങ​​​ള്‍ ല​​​ക്ഷ്യ​​​മി​​​ട്ടു​​​ള്ള ഈ ​​​ലോ​​​ഞ്ചി​​​ല്‍ ഒ​​​രേ​​​സ​​​മ​​​യം 300 പേ​​​രെ വ​​​രെ ഉ​​​ള്‍​ക്കൊ​​​ള്ളാ​​​ന്‍ സാ​​​ധി​​​ക്കും. 16,000 ച​​​തു​​​ര​​​ശ്ര അ​​​ടി​​​യാ​​​ണ് വി​​​സ്തൃ​​​തി.

Viral

ന്യൂയോർക്കിനെ അമ്പരപ്പിച്ച 'ദേശി' വൈബ്; ടൈംസ് സ്ക്വയറിലെ തെരുവോര വിപണി വൈറലാകുന്നു

ന്യൂ​യോ​ർ​ക്കി​ന്‍റെ അ​ട​യാ​ള​മാ​യി ലോ​കം വാ​ഴ്ത്തു​ന്ന ടൈം​സ് സ്ക്വ​യ​റി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി ഇ​ന്ത്യ​ൻ ച​ന്ത​യു​ടെ പ്ര​തീ​തി ദ​ർ​ശി​ച്ച ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ തോ​തി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്നു.

ആ​ഗോ​ള പ്ര​ശ​സ്ത​മാ​യ ഈ ​ന​ഗ​ര​വീ​ഥി​യി​ലെ ബ​ഹ​ള​ങ്ങ​ൾ​ക്കി​ട​യി​ൽ, ഡ​ൽ​ഹി​യി​ലെ തി​ര​ക്കേ​റി​യ തെ​രു​വു​ക​ളെ ഓ​ർ​മ്മി​പ്പി​ക്കു​ന്ന വ​ഴി​യോ​ര ക​ച്ച​വ​ട​ത്തി​ന്‍റെ കാ​ഴ്ച​ക​ളാ​ണ് ഷീ​ന ദ​ലാ​ൽ ബി​സ്‌​ല എ​ന്ന യു​വ​തി​യും സു​ഹൃ​ത്തും ക്യാ​മ​റ​യി​ൽ പ​ക​ർ​ത്തി​യ​ത്.

ശൈ​ത്യ​കാ​ല വ​സ്ത്ര​ങ്ങ​ൾ തൂ​ക്കി​യി​ട്ട റാ​ക്കു​ക​ളും ക​ളി​പ്പാ​ട്ട​ങ്ങ​ളും തൊ​പ്പി​ക​ളും നി​ര​ത്തി​യ ത​ട്ടു​ക​ട​ക​ളും നി​റ​ഞ്ഞ ടൈം​സ് സ്ക്വ​യ​റി​ലെ ന​ട​പ്പാ​ത​ക​ൾ ക​ണ്ടാ​ൽ അ​ത് ഡ​ൽ​ഹി​യി​ലെ പാ​ലി​ക ബ​സാ​റോ ചാ​ന്ദ്‌​നി ചൗ​ക്കോ ആ​ണെ​ന്ന് ആ​രും സം​ശ​യി​ച്ചു​പോ​കും.

ന​ഗ​ര​മ​ധ്യ​ത്തി​ലെ ഈ ​ക​ച്ച​വ​ട തി​ര​ക്കി​നെ 'ഇ​ന്ത്യ​ൻ വൈ​ബ് ലോ​കം കീ​ഴ​ട​ക്കു​ന്നു' എ​ന്ന ര​സ​ക​ര​മാ​യ അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് ഷീ​ന പ​ങ്കു​വെ​ച്ച​ത്.

ലോ​ക​ത്തി​ലെ ഏ​റ്റ​വും ആ​ഡം​ബ​ര​പൂ​ർ​ണ​മാ​യ സ്ഥ​ല​ങ്ങ​ളി​ൽ ഒ​ന്നാ​ണെ​ങ്കി​ലും, ഉ​പ​ജീ​വ​ന​ത്തി​നാ​യി ന​ട​ത്തു​ന്ന സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ ക​ഠി​നാ​ധ്വാ​ന​വും തെ​രു​വോ​ര വാ​ണി​ജ്യ​വും എ​ല്ലാ​യി​ട​ത്തും ഒ​രു​പോ​ലെ​യാ​ണെ​ന്ന് ഈ ​വീ​ഡി​യോ അ​ടി​വ​ര​യി​ടു​ന്നു.

ആ​കാ​ശ​മു​ട്ടെ​യു​ള്ള കെ​ട്ടി​ട​ങ്ങ​ൾ മാ​റ്റി​നി​ർ​ത്തി​യാ​ൽ ശൈ​ത്യ​കാ​ല​ത്തെ ഒ​രു ഇ​ന്ത്യ​ൻ മാ​ർ​ക്ക​റ്റി​ന് സ​മാ​ന​മാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ളെ​ന്ന് നി​ര​വ​ധി പേ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

അ​തി​രു​ക​ളി​ല്ലാ​ത്ത ക​ച്ച​വ​ട സം​സ്കാ​ര​ത്തി​ന്‍റെ ഈ ​സ​മാ​ന​ത​ക​ൾ പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ലും വ​ലി​യ ച​ർ​ച്ച​ക​ൾ​ക്കാ​ണ് വ​ഴി​തു​റ​ന്നി​രി​ക്കു​ന്ന​ത്.

National

പാ​ർ​ല​മെ​ന്‍റ് ശൈ​ത്യ​കാ​ല സ​മ്മേ​ള​നം ഇ​ന്ന് ആ​രം​ഭി​ക്കും

ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റ് ശൈ​ത്യ​കാ​ല സ​മ്മേ​ള​നം ഇ​ന്ന് ആ​രം​ഭി​ക്കും. ഡി​സം​ബ​ർ 19 വ​രെ നീ​ളു​ന്ന സ​മ്മേ​ള​നം സ​മീ​പ​കാ​ല​ത്തെ ഏ​റ്റ​വും ചെ​റി​യ കാ​ല​യ​ള​വി​ലു​ള്ള സ​മ്മേ​ള​ന​മാ​യിരിക്കും.

13 ബി​ല്ലു​ക​ളാ​ണ് ഈ ​സ​മ്മേ​ള​ന​കാ​ല​ത്ത് സ​ർ​ക്കാ​ർ അ​വ​ത​രി​പ്പി​ക്കു​ക. ഡ​ൽ​ഹി സ്ഫോ​ട​നം, തീ​വ്ര വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക​ര​ണം, വാ​യു മ​ലി​നീ​ക​ര​ണം, പു​തി​യ ലേ​ബ​ർ കോ​ഡ് തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ പ്ര​തി​പ​ക്ഷം ച​ർ​ച്ച ആ​വ​ശ്യ​പ്പെ​ടും.

സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്നും പ്ര​തി​പ​ക്ഷം കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. വ​ന്ദേ​മാ​ത​ര​ത്തി​ന്‍റെ 150-ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​ത്യേ​കം ച​ർ​ച്ച ന​ട​ത്തു​മെ​ന്നും സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

National

ചെ​ങ്കോ​ട്ട സ്‌​ഫോ​ട​നം; ഉ​മ​ര്‍ ന​ബി​യു​ടെ വീ​ഡി​യോ പു​റ​ത്ത്

ന്യൂ​ഡ​ൽ​ഹി: ചെ​ങ്കോ​ട്ട സ്‌​ഫോ​ട​ന​ത്തി​ന്‍റെ മു​ഖ്യ സൂ​ത്ര​ധാ​ര​ന്‍ ഉ​മ​ര്‍ ന​ബി​യു​ടെ വീ​ഡി​യോ പു​റ​ത്ത്. സ്‌​ഫോ​ട​ന​ത്തി​ന് തൊ​ട്ട് മു​ന്‍​പാ​യി ചി​ത്രീ​ക​രി​ച്ച വീ​ഡി​യോ​യാ​ണ് പു​റ​ത്ത് വി​ട്ടി​രി​ക്കു​ന്ന​ത്. ചാ​വേ​ര്‍ ബോം​ബിം​ഗ് എ​ന്ന​ത് ഒ​രു ര​ക്ത​സാ​ക്ഷി​ത്വ പ്ര​വ​ര്‍​ത്ത​ന​മാ​ണെ​ന്നാ​ണ് ഉ​മ​ര്‍ വി​ശ​ദീ​ക​രി​ക്കു​ന്ന​ത്.

ചാ​വേ​ര്‍ ആ​ക്ര​മ​ണ​ത്തെ​ക്കു​റി​ച്ച് ലോ​ക​ത്ത് തെ​റ്റാ​യ ചി​ന്താ​ഗ​തി​യാ​ണ് ഉ​ള്ള​ത്. ഒ​രാ​ള്‍ നേ​ര​ത്തെ നി​ശ്ച​യി​ച്ച സ​മ​യ​ത്ത് സ്ഥ​ല​ത്ത് മ​രി​ക്കാ​ന്‍ പോ​വു​ക​യാ​ണെ​ന്ന് ഉ​റ​പ്പി​ക്കു​മ്പോ​ള്‍ അ​യാ​ള്‍ ഭ​യാ​ന​ക​മാ​യ മാ​ന​സി​കാ​വ​സ്ഥ​യി​ലേ​ക്ക് പോ​കു​ന്നു.

മ​ര​ണ​മ​ല്ലാ​തെ മ​റ്റൊ​രു പോം​വ​ഴി​യും അ​വ​ര്‍​ക്ക് മു​ന്നി​ലി​ല്ലെ​ന്നും ഇ​യാ​ൾ പ​റ​യു​ന്നു. ഇ​ത് ഒ​രു​ത​ര​ത്തി​ലും ന്യാ​യീ​ക​രി​ക്ക​പ്പെ​ടു​ന്നി​ല്ല. ഇ​ത്ത​രം ചി​ന്താ​ഗ​തി ജീ​വി​ത​ത്തി​ന്‍റെ​യും സ​മൂ​ഹ​ത്തി​ന്‍റെ​യും നി​യ​മ​ത്തി​ന്‍റെ​യും അ​ടി​സ്ഥാ​ന ത​ത്വ​ങ്ങ​ള്‍​ക്ക് എ​തി​രാ​ണെ​ന്നും ഇ​യാ​ൾ പ​റ​യു​ന്നു.

അ​തേ​സ​മ​യം ചെ​ങ്കോ​ട്ട​യ്ക്ക് സ​മീ​പം കാ​ര്‍ ബോം​ബ് സ്‌​ഫോ​ട​നം ന​ട​ത്തി​യ ഭീ​ക​ര​ര്‍ ഹ​മാ​സ് മോ​ഡ​ല്‍ ആ​ക്ര​മ​ണം ല​ക്ഷ്യ​മി​ട്ടെ​ന്ന് റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്. ഇ​വ​ര്‍ അ​ത്യാ​ധു​നി​ക രീ​തി​യി​ലു​ള്ള ഡ്രോ​ണ്‍ ആ​ക്ര​മ​ണ​ത്തി​ന് പ​ദ്ധ​തി​യി​ട്ടെ​ന്നും സൂ​ച​ന​യു​ണ്ട്.

 

National

ബി​ഹാ​ർ വി​ജ​യം; പ്ര​ധാ​ന​മ​ന്ത്രി ബി​ജെ​പി ആ​സ്ഥാ​ന​ത്ത്

ന്യൂ​ഡ​ൽ​ഹി: ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ലെ വി​ജ​യ​ത്തി​ന് പി​ന്നാ​ലെ ഡ​ൽ​ഹി​യി​ലെ ബി​ജെ​പി ആ​സ്ഥാ​ന​ത്തെ​ത്തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. ബി​ജെ​പി അ​ധ്യ​ക്ഷ​ൻ ജെ.​പി. ന​ഡ്ഡ പ്ര​ധാ​ന​മ​ന്ത്രി​യെ പൂ​ച്ചെ​ണ്ട് ന​ൽ​കി സ്വീ​ക​രി​ച്ചു.

പാ​ർ​ട്ടി ആ​സ്ഥാ​ന​ത്ത് ഒ​രു​ക്കി​യ ആ​ഘോ​ഷ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യെ​ത്തി​യ​ത്. ഡ​ൽ​ഹി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി നൂ​റു​ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​രും നേ​താ​ക്ക​ന്മാ​രും സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്. പ്ര​വ​ർ​ത്ത​ക​രെ അ​ഭി​വാ​ദ്യം ചെ​യ്ത പ്ര​ധാ​ന​മ​ന്ത്രി ഇവരോട് ഉ​ട​ൻ സം​സാ​രി​ക്കും.

കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ അ​മി​ത് ഷാ, ​രാ​ജ്നാ​ഥ് സിം​ഗ് ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ ദീ​ൻ ദ​യാ​ൽ ഉ​പാ​ധ്യാ​യ മാ​ർ​ഗി​ലെ പാ​ർ​ട്ടി ആ​സ്ഥാ​ന​ത്തെ​ത്തി​യി​ട്ടു​ണ്ട്.

 

National

ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ന് പി​ന്നാ​ലെ പാ​ർ​ട്ടി വി​ട്ട് കോ​ൺ​ഗ്ര​സ് നേ​താ​വ്

ന്യൂ​ഡ​ൽ​ഹി: ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ന് പി​ന്നാ​ലെ പാ​ർ​ട്ടി വി​ട്ട് കോ​ൺ​ഗ്ര​സ് നേ​താ​വ്. കോ​ൺ​ഗ്ര​സ്‌ നേ​താ​വ് ഷ​ക്കീ​ൽ അ​ഹ​മ്മ​ദ് ആ​ണ് രാ​ജി​വ​ച്ച​ത്. നേ​തൃ​ത്വ​വു​മാ​യു​ള്ള അ​ഭി​പ്രാ​യ വ്യ​ത്യാ​സ​മാ​ണ് പാ​ർ​ട്ടി വി​ടാ​ൻ കാ​ര​ണ​മെ​ന്ന് രാ​ജി​ക്ക​ത്തി​ൽ പ​റ​യു​ന്നു.

ഷ​ക്കീ​ൽ അ​ഹ​മ്മ​ദ് മു​ൻ എം​പി​യും 5 ത​വ​ണ എം​എ​ൽ​എ​യു​മാ​യി​രു​ന്നു. കോ​ൺ​ഗ്ര​സി​ന്‍റെ ദേ​ശീ​യ വ​ക്താ​വാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ‌ മ​റ്റു പാ​ർ​ട്ടി​യി​ൽ ചേ​രി​ല്ലെ​ന്നും അ​ന്ത്യം വ​രെ കോ​ൺ​ഗ്ര​സ് ആ​ശ​യ​ങ്ങ​ളി​ൽ അ​ടി​യു​റ​ച്ചു നി​ൽ​ക്കു​മെ​ന്നും അ​ഹ​മ്മ​ദ് വ്യ​ക്ത​മാ​ക്കി.

National

ഡ​ൽ​ഹി സ്ഫോ​ട​നം: കാ​റി​ന്‍റെ നി​ല​വി​ലെ ഉ​ട​മ പു​ൽ​വാ​മ സ്വ​ദേ​ശി​യെ​ന്ന് സൂ​ച​ന

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ചെ​ങ്കോ​ട്ട​യ്ക്ക് സ​മീ​പം ന​ട​ന്ന സ്ഫോ​ട​ന​ത്തി​ന് കാ​ര​ണ​മാ​യ കാ​റി​ന്‍റെ ഉ​ട​മ പു​ൽ​വാ​മ സ്വ​ദേ​ശി​യെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. ജ​മ്മു ക​ശ്മീ​രി​ലെ പു​ൽ​വാ​മ സ്വ​ദേ​ശി താ​രി​ഖ് എ​ന്ന വ്യ​ക്തി​യാ​ണ് കാ​റി​ന്‍റെ നി​ല​വി​ലെ ഉ​ട​മ​യെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ.

സ്ഫോ​ട​ന​ത്തി​ന് പി​ന്നാ​ലെ കാ​റി​ന്‍റെ ആ​ദ്യ ഉ​ട​മ മു​ഹ​മ്മ​ദ് സ​ൽ​മാ​നെ അ​ന്വേ​ഷ​ണ സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ഇ​യാ​ൾ വാ​ഹ​നം ദേ​വേ​ന്ദ​ർ എ​ന്ന വ്യ​ക്തി​ക്ക് വി​റ്റ​താ​യി മൊ​ഴി ന​ൽ​കി.

സാ​ന്പ​ത്തി​ക പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്ന് വാ​ഹ​നം വി​റ്റെ​ന്നാ​യി​രു​ന്നു സ​ൽ​മാ​ന്‍റെ ഭാ​ര്യ ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ളോ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. സ​ൽ​മാ​നി​ൽ നി​ന്ന് കാ​ർ വാ​ങ്ങി​യ ദേ​വേ​ന്ദ​റി​നെ​യും അ​ന്വേ​ഷ​ണ​സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു.

കാ​ർ മ​റ്റൊ​രാ​ൾ​ക്ക് വി​റ്റെ​ന്നാ​യി​രു​ന്നു ദേ​വേ​ന്ദ​റി​ന്‍റെ വി​ശ​ദീ​ക​ര​ണം. കാ​റി​ന്‍റെ ആ​ദ്യ ഉ​ട​മ സ​ൽ​മാ​നെ വി​ട്ട​യ​ച്ച​താ​യി നേ​ര​ത്തെ റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ‌ സ​ൽ​മാ​നെ ഡ​ൽ​ഹി പോ​ലീ​സി​ന് കൈ​മാ​റി​യെ​ന്ന് ഹ​രി​യാ​ന പോ​ലീ​സ് അ​റി​യി​ച്ചു.

National

ഡ​ൽ​ഹി സ്ഫോ​ട​ന​ത്തെ കു​റി​ച്ച് അ​ഭ്യൂ​ഹ​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണം: മു​ഖ്യ​മ​ന്ത്രി രേ​ഖ ഗു​പ്ത

 

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ഉ​ഗ്ര സ്ഫോ​ട​ന​ത്തെ തു​ട​ർ​ന്ന് 13 പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി രേ​ഖ ഗു​പ്ത.

ജ​ന​ങ്ങ​ൾ സ​മാ​ധാ​നം പാ​ലി​ക്ക​ണ​മെ​ന്നും അ​ഭ്യൂ​ഹ​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും രേ​ഖ ഗു​പ്ത എ​ക്സി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ലൂ​ടെ അ​ഭ്യ​ർ​ത്ഥി​ച്ചു. സ​ർ​ക്കാ​രും പോ​ലീ​സും ന​ൽ​കു​ന്ന വി​വ​ര​ങ്ങ​ൾ മാ​ത്ര​മേ പ​രി​ഗ​ണി​ക്കാ​വൂ​യെ​ന്നും രേ​ഖ​ഗു​പ്ത അ​റി​യി​ച്ചു.

ഡ​ൽ​ഹി ചെ​ങ്കോ​ട്ട മെ​ട്രോ സ്റ്റേ​ഷ​ന് സ​മീ​പ​മാ​യാ​ണ് തി​ങ്ക​ളാ​ഴ്ച സ്ഫോ​ട​നം ന​ട​ന്ന​ത്. ചെ​ങ്കോ​ട്ട മെ​ട്രോ സ്റ്റേ​ഷ​ൻ ഒ​ന്നാം ന​മ്പ​ർ ഗേ​റ്റി​ന് സ​മീ​പ​മാ​യി​രു​ന്നു സ്ഫോ​ട​നം. വൈ​കു​ന്നേ​രം ഏ​ഴ് മ​ണി​യോ​ടെ​യാ​ണ് സ്ഫോ​ട​നം ന​ട​ന്ന​ത്. 

National

ഡ​ൽ​ഹി സ്ഫോ​ട​നം: അ​റ​സ്റ്റി​ലാ​യ കാ​റു​ട​മ​യെ വി​ട്ട​യ​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ചെ​ങ്കോ​ട്ട​യ്ക്ക് സ​മീ​പ​ത്ത് ന​ട​ന്ന സ്ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ കാ​റി​ന്‍റെ മു​ൻ ഉ​ട​മ​യെ വി​ട്ട​യ​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ. പൊ​ട്ടി​ത്തെ​റി​ച്ച ഐ20 ​കാ​റി​ന്‍റെ ഉ​ട​മ​യെ​യാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്ന​ത്.

ഹ​രി​യാ​ന​യി​ൽ നി​ന്നു​ള്ള മു​ഹ​മ്മ​ദ് സ​ൽ​മാ​നെ ആ​യി​രു​ന്നു ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്ന​ത്. ചോ​ദ്യം ചെ​യ്യ​ലി​ൽ ഇ​യാ​ൾ ദേ​വേ​ന്ദ്ര എ​ന്ന വ്യ​ക്തി​ക്ക് വാ​ഹ​നം വി​റ്റി​രു​ന്ന​താ​യി ക​ണ്ടെ​ത്തി. ഇ​തി​ന്‍റെ രേ​ഖ​ക​ൾ സ​ൽ​മാ​ൻ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് കൈ​മാ​റി.

ഓ​ഖ​ല സ്വ​ദേ​ശി​യാ​യ ദേ​വേ​ന്ദ്ര​ക്കാ​ണ് കാ​ർ വി​റ്റ​ത്. ഉ​ഗ്ര സ്ഫോ​ട​ന​ത്തി​ൽ 13 പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​മാ​കു​ക​യും 30ലേ​റെ പേ​ർ‌​ക്ക് പ​രി​ക്കേ​റ്റ​താ​യു​മാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ.

National

ഇ​ന്ദി​രാ​ഗാ​ന്ധി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ സാ​ങ്കേ​തി​ക ത​ക​രാ​ർ പ​രി​ഹ​രി​ച്ച​താ​യി അ​ധി​കൃ​ത​ർ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ദി​രാ​ഗാ​ന്ധി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ സാ​ങ്കേ​തി​ക ത​ക​രാ​ർ പ​രി​ഹ​രി​ച്ച​താ​യി എ​യ​ർ​പോ​ർ​ട്ട് അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ. ന​വം​ബ​ർ 6 ന് ​ആ​രം​ഭി​ച്ച സാ​ങ്കേ​തി​ക ത​ക​രാ​റാ​ണ് പ​രി​ഹ​രി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

എ​യ​ർ ട്രാ​ഫി​ക് ക​ണ്‍​ട്രോ​ൾ ഡാ​റ്റ കൈ​കാ​ര്യം ചെ​യ്യു​ന്ന ഓ​ട്ടോ​മാ​റ്റി​ക് മെ​സേ​ജ് സ്വി​ച്ചിം​ഗ് സി​സ്റ്റ​ത്തി​ലാ​ണ് സാ​ങ്കേ​തി​ക ത​ക​രാ​ർ ക​ണ്ടെ​ത്തി​യി​രു​ന്ന​ത്. ഇ​തേ തു​ട​ർ​ന്ന് ഒ​രു ദി​വ​സ​ത്തി​ലേ​റെ​യാ​യി പ്ര​തി​സ​ന്ധി നി​ല​നി​ന്നി​രു​ന്നു.

ഇ​ല​ക്ട്രോ​ണി​ക്സ് കോ​ർ​പ്പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യി​ലെ​യും എ​എ​ഐ​യി​ലെ​യും ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ൾ​പ്പെ​ട്ട സം​ഘം സി​സ്റ്റ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ൽ തു​ട​രു​ക​യാ​ണെ​ന്ന് പി​ഐ​ബി വ്യ​ക്ത​മാ​ക്കി.

വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്കും യാ​ത്ര​ക്കാ​ർ​ക്കും ഉ​ണ്ടാ​യ ബു​ദ്ധി​മു​ട്ടി​ൽ എ​യ​ർ​പോ​ർ​ട്ട്‌ അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ ഖേ​ദം പ്ര​ക​ടി​പ്പി​ച്ചു.

National

വാ​യു മ​ലി​നീ​ക​ര​ണ​ത്തി​ൽ പൊ​റു​തി​മു​ട്ടി ത​ല​സ്ഥാ​നം; അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ട് വാ​രി​യ​ർ മോം​സ്

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് വാ​യു മ​ലി​നീ​ക​ര​ണം രൂ​ക്ഷ​മാ​യ​ത് കു​ട്ടി​ക​ളെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് വാ​രി​യ​ർ മോം​സ് കൂ​ട്ടാ​യ്മ. ശു​ദ്ധ​വാ​യു​വി​നാ​യു​ള്ള പോ​രാ​ട്ട​ത്തി​നാ​യി രൂ​പം കൊ​ണ്ട അ​മ്മ​മാ​രു​ടെ സം​ഘ​ട​ന​യാ​ണ് വാ​രി​യ​ർ മോം​സ്.

വാ​യു​മ​ലി​നീ​ക​ര​ണം സം​ബ​ന്ധി​ച്ച് 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ പൊ​തു​ജ​നാ​രോ​ഗ്യ മു​ന്ന​റി​യി​പ്പ് പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്നും ന​ഗ​ര​വാ​സി​ക​ൾ​ക്ക് കൃ​ത്യ​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് സം​ഘ​ട​ന ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​നു ക​ത്ത് ന​ൽ​കി.

കു​ട്ടി​ക​ൾ ചു​മ​ച്ചു​കൊ​ണ്ടാ​ണ് ഓ​രോ ദി​വ​സ​വും ഉ​ണ​രു​ന്ന​തെ​ന്നും ആ​സ്മ കാ​ര​ണം അ​വ​ർ​ക്ക് സ്കൂ​ളി​ൽ പോ​കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്നും അ​വ​ർ ശ്വ​സി​ക്കു​ന്ന വാ​യു വി​ഷ​മ​യ​മാ​ണെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​നു ന​ൽ​കി​യ ക​ത്തി​ൽ വാ​രി​യ​ർ മോം​സ് പ​റ​യു​ന്നു.

അ​തേ​സ​മ​യം കൃ​ത്രി​മ മ​ഴ പെ​യ്യി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് വി​വാ​ദ​ങ്ങ​ൾ കൊ​ഴു​ക്കു​ന്ന​തി​നി​ട​യി​ൽ ഡ​ൽ​ഹി​യി​ലെ വാ​യു​ഗു​ണ​നി​ല​വാ​ര സ‍ൂ​ചി​ക (എ​ക്യു​ഐ) ഗു​രു​ത​രാ​വ​സ്ഥ​യി​ൽ തു​ട​രു​ക​യാ​ണ്‌.

Latest News

Corehub Up